Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2026 5:30 AM GMT Updated On
date_range 3 Oct 2026 5:30 AM GMTഒട്ടുപാൽ മോഷ്ടിച്ച് വിൽപന നടത്തുന്നതിനിടെ യുവാവ് പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു
text_fieldscamera_alt
പ്രതീകാത്മക ചിത്രം
മുക്കം: ഗോതമ്പറോഡിൽ പട്ടാപ്പകൽ വീട്ടുപറമ്പിൽ നിന്ന് ഒട്ടുപാൽ മോഷ്ടിച്ച് അങ്ങാടിയിൽ വിൽപന നടത്താൻ ശ്രമിക്കുകയായിരുന്ന കാരശ്ശേരി സ്വദേശി നടുത്തൊടി അജ്നാസിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടെയുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. വീടിനു സമീപത്ത് ഉണക്കാനിട്ടിരുന്ന ഒട്ടുപാൽ കവർന്ന സംഘം, തൊട്ടടുത്ത അങ്ങാടിയിൽ തന്നെ ഇത് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. മുക്കം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഓടി രക്ഷപ്പെട്ട കൂട്ടുപ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.
Next Story


