Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുനർനിർമിക്കാൻ...

പുനർനിർമിക്കാൻ നടപടിയില്ല; അപകടത്തിലേക്ക് വാതുറന്ന് മാനാഞ്ചിറയിലെ തകർന്ന മതിൽ

text_fields
bookmark_border
പുനർനിർമിക്കാൻ നടപടിയില്ല; അപകടത്തിലേക്ക് വാതുറന്ന് മാനാഞ്ചിറയിലെ തകർന്ന മതിൽ
cancel
camera_alt

മാ​നാ​ഞ്ചി​റ കു​ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​മ​തി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ

കോഴിക്കോട്: ഒന്നരമാസം മുമ്പ് വാഹനാപകടത്തെത്തുടർന്ന് തകർന്ന മാനാഞ്ചിറയുടെ സംരക്ഷണ മതിൽ പുനഃസ്ഥാപിക്കാൻ ഇനിയും നടപടിയില്ല. സെപ്റ്റംബർ 24ന് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കുളത്തിന്റെ പടിഞ്ഞാറ് കോംട്രസ്റ്റിന്റെ എതിർഭാഗത്തായി മതിലിന്റെ ഭാഗം തകർന്നത്. നിലവിൽ ഇവിടം താൽക്കാലിക വേലികെട്ടി മറച്ചിരിക്കുകയാണ്.

ഏറെ വാഹനത്തിരക്കുള്ള റോഡിന്റെ വളവ് തിരിയുന്ന ഭാഗത്തെ മതിൽ തകർന്നത് അപകടഭീതിയുയർത്തുന്നു. വേഗത്തിൽ വളവുതിരിഞ്ഞെത്തുന്ന വാഹനങ്ങൾ ഏതെങ്കിലും കാരണത്താൽ നിയന്ത്രണംവിട്ടാൽ കുളത്തിൽ പതിക്കുന്ന നിലയാണ്. രാത്രികാലങ്ങളിലാണ് അപകടസാധ്യത കൂടുതൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ‘മാധ്യമം’ ഒരുമാസം മുമ്പ് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പുനർനിർമാണച്ചുമതല മരാമത്ത് എൻജിനീയറിങ് വിഭാഗത്തെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഉടൻ പ്രവൃത്തി പൂർത്തീകരിക്കുമെന്നുമായിരുന്നു അന്ന് അധികൃതർ അറിയിച്ചത്.

എന്നാൽ, ഒരുമാസം പിന്നിട്ടിട്ടും അധികൃതർ ചെറുവിരലനക്കിയിട്ടില്ല. മതിൽ തകർന്നതോടെ റോഡിൽനിന്ന് കുളത്തിലേക്ക് മാലിന്യം തള്ളാനും സാധ്യതയേറെയാണ്. കൈയേറ്റങ്ങളിൽനിന്നും മാലിന്യനിക്ഷേപത്തിൽനിന്നും മാനാഞ്ചിറ കുളം സംരക്ഷിക്കാനാണ് ചുറ്റുമതിൽ നിർമിച്ചത്. മതിലിന്റെ പലഭാഗങ്ങളും കാലപ്പഴക്കംമൂലം ജീർണാവസ്ഥയിലാണ്. മതിലിൽ ഘടിപ്പിച്ച വൈദ്യുതി വിളക്കുകൾ മിക്കതും തകർന്ന നിലയിലാണ്.

അതിനിടയിലാണ് മതിലിന്റെ തകർച്ച. പരിസ്ഥിതിസൗഹൃദമായി, പൗരാണികസ്പർശം നിലനിർത്തിയാണ് മാനാഞ്ചിറ സ്ക്വയറിൽ ചുറ്റുമതിലും കവാടങ്ങളും നിർമിച്ചത്. അത് അതേപടി നവീകരിച്ച് നിലനിർത്തണമെന്നാണ് നഗരവാസികളുടെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Rebuild action Accidents mananchira 
News Summary - Mananchira Collapsed Wall Still Awaiting Reconstruction
Next Story