Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMavoorchevron_rightഎൻ.എസ്.എസ് ദിനത്തിൽ...

എൻ.എസ്.എസ് ദിനത്തിൽ ജീവദ്യുതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
Blood donation camp conducted by NSS unit
cancel
camera_alt

എൻ.എസ്.എസ് യൂനിറ്റ് നടത്തിയ രക്തദാന ക്യാമ്പ്

Listen to this Article

മാവൂർ (കോഴിക്കോട്): മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ സർവീസ് സ്കീമിന്റെയും പോൾ ബ്ലഡ് ആപ്പിന്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ് ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ച് ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

വാർഡ് മെമ്പർ എ.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സലിം അൽത്താഫ്, പ്രോഗ്രാം ഓഫീസർ പി.വി. ഷിനിത, അധ്യാപകരായ സുമയ്യ, കരീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ 43 പേർ രക്തം ദാനം ചെയ്തു.

Show Full Article
TAGS:Blood Donation Camp National Service Scheme NSS unit 
News Summary - blood donation camp organized on NSS Day
Next Story