അടക്ക മോഷ്ടാക്കള്‍ പിടിയില്‍
text_fieldsഅജയ്കൃഷ്ണ, വിശാഖ്, രോഹിത്
മാവൂർ: മാവൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ പൂവാട്ടുപറമ്പിൽ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഉണക്കാനിട്ട അടക്ക മോഷ്ടിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശികളായ പെരുവഴിക്കടവ് കരിങ്കുറ്റിക്കാവിൽ വീട്ടിൽ അജയ് കൃഷ്ണ (22), ചേലൂർതടായി കുനിയിൽ ഹൗസിൽ വിശാഖ് (22), കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജിന് സമീപം താമസിക്കുന്ന രോഹിത് (22) എന്നിവരെ തെങ്ങിലക്കടവ്-പൈപ്പ് ലൈന്‍ റോഡില്‍ വെച്ച് മാവൂർ പൊലീസ് പിടികൂടി. ചാക്കില്‍ നിറച്ച അടക്ക മറ്റൊരു ചാക്കിലേക്ക് മാറ്റുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ മാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
മാവൂര്‍ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ വി.എം. രമേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ശിവാനന്ദന്, ഡ്രൈവര്‍ സി.പി.ഒ വിനീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി.


