Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2025 4:29 AM GMT Updated On
date_range 17 Dec 2025 4:29 AM GMTതകർന്ന കുറ്റിക്കടവ്- കണ്ണിപറമ്പ് റോഡിൽ യാത്ര ദുഷ്കരം
text_fieldscamera_alt
തകർന്ന് യാത്ര ദുഷ്‍കരമായ കുറ്റിക്കടവ്- കണ്ണിപറമ്പ് റോഡ്
Listen to this Article
മാവൂർ: ടാറിങ് തകർന്ന കുറ്റിക്കടവ്-കണ്ണിപറമ്പ് റോഡിൽ യാത്ര ദുഷ്‍കരമായി. റോഡിൽ പലയിടത്തും ടാറിളകി കുണ്ടും കുഴിയുമായി കിടക്കുകയാണ്. വാഹന ഗതാഗതവും കാൽനടയാത്രയും ദുഷ്‍കരമാണ്. മഴ പെയ്താൽ കുഴികൾ വെള്ളക്കെട്ടാകുന്നു. റോഡിൽ ടാറിങ് നടത്തിയിട്ട് വർഷങ്ങളായി. അതിനാൽ റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിലെ അഞ്ച്-ഏഴ് വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് നന്നാക്കാൻ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story


