സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വിലവർധന യു.ഡി.എഫ് സായാഹ്ന ധർണ
text_fieldsമേപ്പയ്യൂർ: സപ്ലൈകോ നിത്യോപയോഗ സാധനങ്ങളുടെ സബ്സിഡി നിർത്തലാക്കി സാധനങ്ങളുടെ വില വർധിപ്പിച്ച ഇടതു സർക്കാർ ഭരണത്തിനെതിരെ മേപ്പയ്യൂർ സപ്ലൈകോ സൂപ്പർ മാർക്കറ്റിനു മുമ്പിൽ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി.
മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. കാവിൽ പി. മാധവൻ മുഖ്യപ്രഭാഷണം നടത്തി. ചെയർമാൻ കെ.പി. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.
കൺവീനർ എം.കെ. അബ്ദുറഹിമാൻ, പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. അനീഷ്, മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, ടി.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു.
ധർണക്ക് ബ്ലോക്ക് മെംബർ അഷിദ നടുക്കാട്ടിൽ, പഞ്ചായത്ത് മെംബർ സറീന എം.എം. അഷറഫ്, സി.പി. നാരായണൻ, ഷബീർ ജന്നത്ത്, സി.എം. ബാബു, മുഹമ്മദ് ചാവട്ട്, കെ.എം.എ. അസീസ്, ഷർമിന കോമത്ത്, സത്യൻ വിളയാട്ടൂർ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ആന്തേരി ഗോപാലകൃഷ്ണൻ, ഇല്ലത്ത് അബ്ദുറഹിമാൻ, കീഴ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ടി.കെ. അബ്ദുറഹിമാൻ, ബിജു കുനിയിൽ, റിൻജുരാജ്, പി.ടി. ഷാഫി എന്നിവർ നേതൃത്വം നൽകി.
പയ്യോളി: യു.ഡി.എഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി മാവേലി സ്റ്റോറിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. മുസ്ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി സി. ഹനീഫ ഉദ്ഘാടനം ചെയ്തു. രാജീവൻ കൊടലൂർ അധ്യക്ഷത വഹിച്ചു. തായത്ത് ബഷീർ, കെ.പി. രമേശൻ, പി.പി. കുഞ്ഞമ്മദ്, ടി.കെ. ജയേന്ദ്രൻ, പി.വി. അസീസ്, ഹാഷിം കോയ, പി.കെ. ചോയി, രമ, പി.വി. റംല, ഫൈസൽ കണ്ണോത്ത്, എ.കെ. മുസ്തഫ, ബിനു കരോളി, എ.വി. സുഹറ, വി.വി. ജബ്ബാർ, ജയകൃഷ്ണൻ ചെറുകുറ്റി എന്നിവർ സംസാരിച്ചു.
ബാലുശ്ശേരി: സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചതിനെതിരെ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരി സിവിൽ സപ്ലൈസ് ഷോപ്പിന് മുന്നിൽ ധർണ നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ, ഇ. അഹമ്മദ്, കെ.എം. ഉമ്മർ, അസീസ് പനായി, സി. രാജൻ, വി.സി. വിജയൻ, പി.കെ. മോഹനൽ, സി.വി. ബഷീർ, ശ്രീനിവാസൻ കോരപ്പറ്റ എന്നിവർ സംസാരിച്ചു.
പയ്യോളി: പയ്യോളി പേരാമ്പ്ര റോഡിലെ സപ്ലൈകോ ലാഭം സ്റ്റോറിനു മുന്നിൽ യു.ഡി.എഫ് നടത്തിയ ധർണ മണ്ഡലം ചെയർമാൻ മഠത്തിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
ബഷീർ മേലടി അധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു, നഗരസഭ ചെയർമാൻ വി.കെ. അബ്ദുറഹ്മാൻ, കെ.ടി. വിനോദ്, പി. ബാലകൃഷ്ണൻ, എ.പി. കുഞ്ഞബ്ദുല്ല, ഇ.ടി. പത്മനാഭൻ, അഷറഫ് കോട്ടക്കൽ, ഇ.കെ. ശീതൾരാജ്, മിസിരി കുഞ്ഞമ്മദ്, അൻവർ കായിരിക്കണ്ടി എന്നിവർ സംസാരിച്ചു. പുത്തുക്കാട്ട് രാമകൃഷ്ണൻ സ്വാഗതവും കെ.ടി. സത്യൻ നന്ദിയും പറഞ്ഞു.