2.10 കോടി തട്ടിയെടുത്ത കേസ്; ആന്ധ്ര സ്വദേശിനി റിമാൻഡിൽ
text_fieldsചിന്ത്രില രോഹിണി റോയ്
മുക്കം: കൊടിയത്തൂർ സ്വദേശിയുടെ 2.10 കോടി രൂപ തട്ടിയെടുത്ത ആന്ധ്രപ്രദേശ് ചിറ്റൂർ സ്വദേശിയായ ചിന്ത്രില രോഹിണി റോയിയെ (25) താമരശ്ശേരി കോടതി റിമാൻഡ് ചെയ്ത് മാനന്തവാടി ജയിലിലേക്ക് അയച്ചു. നിലവിലില്ലാത്ത പദ്ധതികളിൽ പണം നിക്ഷേപിപ്പിച്ചാണ് 2.10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. 2023 മാർച്ച് ഏഴിനാണ് കൊടിയത്തൂർ സ്വദേശി മുക്കം പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആന്ധ്രപ്രദേശിലെ മാധാനപ്പള്ളി എന്ന സ്ഥലത്തുവെച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുക്കം പൊലീസ് യുവതിയെ പിടികൂടിയത്.കേസിലെ രണ്ടാം പ്രതി മണ്ണാർക്കാട് സ്വദേശി ജസീർ എരദൻ ഹംസയെ (38) 2023ൽതന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് യുവതിയെ പിടികൂടിയത്.
സമാനമായ നിരവധി തട്ടിപ്പിൽ പ്രതിയാണ് ചിന്ത്രില റോഷ്നി റോയ് എന്ന് പോലീസ് പറഞ്ഞു. മുക്കം എസ്.ഐ ആന്റണി ക്ലീറ്റസ്, എ.എസ്.ഐ ലീന, സി.പി.ഒ ജയന്തി, റീജ തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.