Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightകുഞ്ഞിന്റെ പിതൃത്വ...

കുഞ്ഞിന്റെ പിതൃത്വ നിഷേധം: ഭാര്യക്ക് രണ്ടുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് വിധി

text_fields
bookmark_border
കുഞ്ഞിന്റെ പിതൃത്വ നിഷേധം: ഭാര്യക്ക് രണ്ടുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് വിധി
cancel

മു​ക്കം: കു​ട്ടി​യു​ടെ പി​തൃ​ത്വം നി​ഷേ​ധി​ച്ചു മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​ക്കി​യ​തി​നും ക​ഷ്ട​പ്പെ​ടു​ത്തി​യ​തി​നും ഭ​ർ​ത്താ​വ് ഭാ​ര്യ​ക്ക് ര​ണ്ടു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി. താ​മ​ര​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (1) ആ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. അ​ടി​വാ​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വി​നെ​യും വീ​ട്ടു​കാ​രെ​യും പ്ര​തി ചേ​ർ​ത്ത് കേ​സ് ഫ​യ​ൽ ചെ​യ്ത​ത്.

ഗാ​ർ​ഹി​ക പീ​ഢ​ന സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​യി​രു​ന്നു കേ​സ്. ത​നി​ക്കും ര​ണ്ടു കു​ട്ടി​ക​ൾ​ക്കും സം​ര​ക്ഷ​ണ ചെ​ല​വും സം​ര​ക്ഷ​ണ ഉ​ത്ത​ര​വു​ക​ളും ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2012 ലാ​യി​രു​ന്നു ഹ​ര​ജി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​യ​തി​നാ​ൽ 2024 ൽ ​മാ​ത്ര​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. തു​ട​ർ​ന്ന് ഹ​ര​ജി​ക്കാ​രി​യാ​യ ഭാ​ര്യ​ക്കെ​തി​രെ അ​വി​ഹി​ത ബ​ന്ധം ആ​രോ​പി​ക്കു​ക​യും മൂ​ത്ത കു​ട്ടി​യു​ടെ പി​തൃ​ത്വം കോ​ട​തി​യി​ൽ നി​ഷേ​ധി​ച്ച് ഡി.​എ​ൻ.​എ ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കു​ക​യും ചെ​യ്തു.എ​ന്നാ​ൽ, ഭ​ർ​ത്താ​വി​നെ ഹ​ര​ജി​ക്കാ​രി​യു​ടെ വ​ക്കീ​ൽ ക്രോ​സ് വി​സ്താ​രം ന​ട​ത്തി​യ​പ്പോ​ൾ വി​വാ​ഹ തീ​യ​തി​മു​ത​ൽ ഭാ​ര്യ​യു​മാ​യി ശാ​രീ​രി​ക ദാ​മ്പ​ത്യ ബ​ന്ധ​മു​ണ്ടാ​യി എ​ന്ന് ഭ​ർ​ത്താ​വ് സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ തെ​ളി​വ് (എ​വി​ഡ​ൻ​സ് ആ​ക്ട്) നി​യ​മ​പ്ര​കാ​രം പി​തൃ​ത്വ​ത്തെ സം​ബ​ന്ധി​ച്ച് അ​നു​മാ​നം ഉ​ണ്ടെ​ന്നും ഡി.​എ​ൻ.​എ ടെ​സ്റ്റ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള സു​പ്രീം​കോ​ട​തി​യു​ടെ വി​ധി​ന്യാ​യം​വെ​ച്ച് ഹ​ര​ജി​ക്കാ​രി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ച് ഡി.​എ​ൻ.​എ ടെ​സ്റ്റി​നു​ള്ള അ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ പി​തൃ​ത്വം നി​ഷേ​ധി​ച്ച​ത് വ​ഴി ത​നി​ക്ക് മാ​ന​ഹാ​നി​യും മ​നോ​വി​ഷ​മ​ങ്ങ​ളു​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ന്നും ഹ​ര​ജി​ക്കാ​രി വി​ചാ​ര​ണ വേ​ള​യി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. തു​ട​ർ​ന്നാ​ണ് ഭാ​ര്യ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും കു​ട്ടി​ക​ൾ​ക്ക് സം​ര​ക്ഷ​ണ ചെ​ല​വ് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ച​ത്. ഹ​ര​ജി​ക്കാ​രി​ക്ക് വേ​ണ്ടി അ​ഡ്വ. സി.​ടി. അ​ഹ​മ്മ​ദ് കു​ട്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Show Full Article
TAGS:paternity claim compensation mukkam court order 
News Summary - Denial of paternity of child: Judge orders wife to pay Rs. 2 lakh compensation
Next Story