Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightമണ്ണുമാന്തിയന്ത്രം,...

മണ്ണുമാന്തിയന്ത്രം, ടിപ്പർ വാടക വർധന ഇന്നു മുതൽ; നി​ർ​മാ​ണ മേ​ഖ​ല​ക്ക് ചെ​ല​വ് കൂ​ടും

text_fields
bookmark_border
മണ്ണുമാന്തിയന്ത്രം, ടിപ്പർ വാടക വർധന ഇന്നു മുതൽ; നി​ർ​മാ​ണ മേ​ഖ​ല​ക്ക് ചെ​ല​വ് കൂ​ടും
cancel
camera_alt

പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​യി​ട്ട മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ

Listen to this Article

മു​ക്കം (കോഴിക്കോട്): മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ൾ, ക്രെ​യി​ൻ, ടി​പ്പ​ർ തു​ട​ങ്ങി​യ​വ​ക്ക് കോഴിക്കോട് ജി​ല്ല​യി​ൽ ബു​ധ​നാ​​ഴ്ച മു​ത​ൽ വാ​ട​ക വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം നി​ർ​മാ​ണ മേ​ഖ​ല​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​വും. നി​ല​വി​ൽ സി​മ​ന്റി​നും ക​മ്പി​ക്കും ഉ​ൾ​പ്പെ​ടെ വി​ല ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ട​ക​കൂ​ടി വ​ർ​ധി​പ്പി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്കും ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ട് നി​ർ​മാ​ണം ആ​രം​ഭി​ച്ച​വ​ർ, ചെ​റു​കി​ട കോ​ൺ​ട്രാ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​വും.

മ​ണ്ണു​മാ​ന്തി, ക്രെ​യി​ൻ, ടി​പ്പ​ർ തു​ട​ങ്ങി​യ​വ 30 വ​ർ​ഷം മു​മ്പു​ണ്ടാ​യി​രു​ന്ന നി​ര​ക്കി​ലാ​ണ് ഇ​തു​വ​രെ ഓ​ടി​യ​തെ​ന്നാ​ണ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. വാ​ട​ക വ​ർ​ധി​പ്പി​ക്കാ​തെ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. വാ​ഹ​ന വി​ല​യും മ​റ്റ് അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ വി​ല​യും തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വും പ​ത്തു​മ​ട​ങ്ങ് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ൺ​സ്ട്ര​ക്ഷ​ൻ എ​ക്യു​പ്മെ​ന്റ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് പ്ര​സി​ഡ​ന്റ് വി​ൻ​സ് മാ​ത്യു പ​റ​ഞ്ഞു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് സം​ഘ​ട​ന പ​ണി​മു​ട​ക്ക് ന​ട​ത്തി. ഇ​തി​ന്റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി മു​ത​ൽ അ​ഗ​സ്ത്യ​ൻ​മു​ഴി വ​രെ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ചു. ജാ​ഥ​യു​ടെ ഫ്ലാ​ഗ്ഓ​ഫ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് വി​ൻ​സ് മാ​ത്യു നി​ർ​വ​ഹി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ റി​യാ​ന, മു​ക്കം മേ​ഖ​ല പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് തോ​ട്ടു​മു​ക്കം, സെ​ക്ര​ട്ട​റി ന​സീ​ർ തോ​ട്ടു​മു​ഴി, ജോ​സ് പ​ള്ളി​ക്കു​ന്നേ​ൽ, ഇ​ബ്രാ​ഹിം നീ​ലേ​ശ്വ​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:earthmoving machine Tipper lorry rent hike Construction sector 
News Summary - Earthmoving equipment and tipper rental rates to increase from today; construction sector to face higher costs
Next Story