Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMukkamchevron_rightഇരുവഴിഞ്ഞി പുഴയിൽ...

ഇരുവഴിഞ്ഞി പുഴയിൽ മാലിന്യം തള്ളിയ സംഭവം: പ്രധാന പ്രതി പിടിയിൽ

text_fields
bookmark_border
ഇരുവഴിഞ്ഞി പുഴയിൽ മാലിന്യം തള്ളിയ സംഭവം: പ്രധാന പ്രതി പിടിയിൽ
cancel
camera_alt

പ്ര​തി അ​ഫീ​ഫ്

മു​ക്കം: കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മു​ക്കം പാ​ല​ത്തി​ന് സ​മീ​പം ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ കോ​ഴി​യു​ടെ പ​ഴ​കി​യ അ​റ​വു​മാ​ലി​ന്യം ത​ള്ളി​യ കേ​സി​ലെ ഒ​ന്നാം പ്ര​തി​യെ​യും മാ​ലി​ന്യം ത​ള്ളി​യ വാ​ഹ​ന​വും മു​ക്കം പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി താ​ഴെ​ച്ചെ​ന പാ​ണ​ഞ്ചേ​രി മു​ഹ​മ്മ​ദ് അ​ഫീ​ഫി​നെ​യാ​ണ് മു​ക്കം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 31ന് ​പു​ല​ർ​ച്ച​യാ​ണ് സം​ഭ​വം. സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്കെ​തി​രെ​യാ​ണ് മു​ക്കം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

ഇ​തി​ൽ സ്ത്രീ​യോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ എ​ത്തി​യ ആ​ളാ​ണ് പി​ടി​കൂ​ടി​യ മു​ഹ​മ്മ​ദ് അ​ഫീ​ഫ്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രു സ്കൂ​ട്ട​ർ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ മു​ക്കം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കു​മ്പോ​ൾ കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​നി​ത രാ​ജ​നും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും മെം​ബ​ർ​മാ​രും നാ​ട്ടു​കാ​രും ഉ​ണ്ടാ​യി​രു​ന്നു.

219 യു (4) ​വ​കു​പ്പ് പ്ര​കാ​രം മാ​ലി​ന്യം നി​ർ​മാ​ർ​ജ​നം ചെ​യ്ത പ​ണ​വും 5000 രൂ​പ പി​ഴ​യും ഈ​ടാ​ക്കാ​ൻ കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ്ര​തി​ക്ക് നോ​ട്ടീ​സ് ന​ൽ​കി. മു​ക്കം എ. ​ഐ മ​നോ​ജ് കു​മാ​ർ, എ​സ്‌.​സി. പി.​ഒ അ​നീ​സ്, സി.​പി.​ഒ ശ​ര​ത്ത് ലാ​ൽ, ഹോം​ഗാ​ർ​ഡ് ജ​യാ​ന​ന്ദ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:garbage dumping Iruvazhinjipuzha River Pollution Kozhikode News 
News Summary - Garbage dumping incident in Iruvazhinjipuzha: Main accused arrested
Next Story