ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ കേന്ദ്ര കമ്മിറ്റി വിപുലീകരിക്കുന്നു
text_fieldsആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാന്റെ എക്സിക്യൂട്ടിവ് യോഗത്തിൽനിന്ന്
മസ്കത്ത്: ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാന്റെ എക്സിക്യൂട്ടിവ് യോഗം റൂവി അൽ അബീർ ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ നടന്നു. ചെയർമാൻ ഫിറോസ് ബഷീർ അധ്യക്ഷതവഹിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും കൂടുതൽ മേഖലകളിൽ സംഘടനയുടെ സാന്നിധ്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചെയർമാൻ അംഗങ്ങളെ ഓർമിപ്പിക്കുകയും ചെയ്തു.
സെക്രട്ടറി ജാസ്മിൻ യൂസുഫ് അജണ്ട അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി വിപുലപ്പെടുത്തുക, യൂനിറ്റ് യോഗം സമയബന്ധിതമായി നടത്തുക, ഒമാൻ ഗവണ്മെന്റിന്റെ ഔട്ട്പാസ് ആനുകൂല്യം സംഘടന ഏറ്റെടുത്ത് പൊതുജനങ്ങളിലേക്ക് എത്തിക്കുക, നോർക്ക മെംബർഷിപ് ആൻഡ് ഇൻഷുറൻസ് എന്നിവയെ കുറിച്ച് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ വിശദമായ ചർച്ച നടന്നു.
ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ കേന്ദ്ര കമ്മിറ്റി വിപുലീകരിക്കാനും തീരുമാനിച്ചു. നാട്ടിൽനിന്ന് ഹൃസ്വസന്ദർശനത്തിന് ഒമാനിൽ എത്തിയ പ്രഥമ വൈസ് ചെയർമാൻ സുരേഷ് പാട്ടത്തിൽ, ഫൗണ്ടർ നജീബ് കെ. മൊയ്തീൻ, സമയിൽ യൂനിറ്റ് പ്രസിഡന്റ് നസീർ തിരുവത്ര, സൂർ യൂനിറ്റ് പ്രസിഡന്റ് ഹാജി ഹസ്ബുല്ലാഹ് തുടങ്ങിയവർ സംസാരിച്ചു. ആസിഫ് ഒരുമനയൂർ സ്വാഗതവും ട്രഷറർ സിദ്ദീഖ് അബ്ദുല്ല നന്ദിയും പറഞ്ഞു. ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാൻ കേന്ദ്ര കമ്മിറ്റി വിപുലീകരിക്കാനും തീരുമാനിച്ചു.