ഇത് ഓൾ പാർട്ടി പോസ്റ്റർ!
text_fieldsഅഫ്ലുവും ടീമും പ്രചാരണ പോസ്റ്ററിന് സമീപം
മുക്കം: പോസ്റ്ററിൽ ചിരിച്ച് കൈയുയർത്തി സ്ഥാനാർഥി അഫ്ലു. പോസ്റ്ററിന്റെ താഴ്ഭാഗത്ത് കൈപ്പത്തി, ചുറ്റിക അരിവാൾ നക്ഷത്രം, കോണി, കുട, കണ്ണട തുടങ്ങി പ്രമുഖ മുന്നണികളുടേയും പാർട്ടികളുടേയും സ്വതന്ത്രരുടേയുമടക്കമുള്ള ചിഹ്നങ്ങൾ. ഒരു വാർഡിൽ മാത്രമല്ല, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒട്ടുമിക്ക വാർഡുകളിലും ഈ പോസ്റ്റർ കാണാം.
പാരഡി ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയിൽ വൈറലായ അരീക്കോട് കാരിപ്പറമ്പ് സ്വദേശി അഫ്ലു എന്ന യുവാവാണ് തെരഞ്ഞെടുപ്പ് ഗാനങ്ങൾ പാടിനൽകുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരമൊരു പോസ്റ്റർ പ്രചാരണം നടത്തുന്നത്.
പല പാട്ടുകളും ദിവസങ്ങൾക്കകം ലക്ഷക്കണക്കിന് പേരാണ് ഇൻസ്റ്റഗ്രാമിലും യുടൂബിലും ഫേസ്ബുക്കിലുമെല്ലാമായി കണ്ടത്. ചെറുപ്പം മുതൽതന്നെ കലാരംഗത്ത് മികവ് പ്രകടിപ്പിച്ച അഫ്ലു സ്കൂൾ കലോത്സവത്തിൽ ജില്ലതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പാരഡി ഗാനങ്ങൾ എഴുതി അവതരിപ്പിക്കുന്നത് ഇവരുടെ നേതൃത്വത്തിലുള്ള നാലംഗ ടീമാണ്. അഫ്ലുവിന്റെ സഹോദരൻ മുക്താർ മുഹിബ്ബ് നൂർ, അസ്ഹർ, എസ്.ആർ. ഹുസൈൻ എന്നിവരാണ് മറ്റു മൂന്നുപേർ.
സ്ഥാനാർഥികളും മുന്നണി പ്രവർത്തകരും രാഷ്ട്രീയക്കാരും തങ്ങെള ബന്ധപ്പെടുമെന്ന പ്രതീക്ഷയിലാണ് ഈ യുവ ഗായകൻ.


