റോഡരികിൽ കക്കൂസ് മാലിന്യം തള്ളി
text_fieldsമുക്കം നഗരസഭയിലെ മണാശ്ശേരി ഗവ. യു.പി സ്കൂളിന്സമീപത്തെ പറമ്പിലേക്ക് കക്കൂസ് മാലിന്യം തള്ളിയ നിലയിൽ
മുക്കം: മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് തുടർക്കഥയാവുന്നു. മുക്കം നഗരസഭയിലെ മണാശ്ശേരി ഗവ. യു.പി സ്കൂളിന് സമീപം, കുന്ദമംഗലം-അഗസ്ത്യൻമുഴി റോഡരികിലെ പറമ്പിലേക്കാണ് ഞായറാഴ്ച രാത്രി രാത്രി കക്കൂസ് മാലിന്യം തള്ളിയത്.
മാലിന്യം തൊട്ടടുത്തുള്ള തോട്ടിലേക്കും കൃഷിയിടത്തിലേക്കും ഒഴുകിയിട്ടുണ്ട്. ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ ദുരിതത്തിലാണ്. കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി മാതൃകപരമായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് മണാശ്ശേരി സമന്വയ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മുക്കം പൊലീസിൽ പരാതി നൽകി. പ്രസിഡന്റ് കെ.വി. സുരേഷ്, സെക്രട്ടറി സൗമ്യ, ജോ. സെക്രട്ടറി മണി തോട്ടത്തിൽ, വൈസ് പ്രസിഡന്റ് അജയചന്ദ്രൻ ഇന്ദീവരം എന്നിവർ ചേർന്നാണ് പരാതി നൽകിയത്. മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.