തദ്ദേശ തെരഞ്ഞെടുപ്പ്; ജനറൽ ഉറപ്പായ വാർഡുകളിൽ കണ്ണുനട്ട് നിരവധി പേർ
text_fieldsമുക്കം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ വാർഡ് സംവരണ നറുക്കെടുപ്പുമായി ബന്ധപ്പെട്ട പൊതു മാനദണ്ഡം തീരുമാനിച്ചതോടെ ജനറൽ വാർഡുകൾ ഉറപ്പായിടത്ത് മത്സരാർഥികളാകാൻ പ്രാദേശിക നേതാക്കൾ ചരടുവലികൾ തുടങ്ങി. നേരത്തെ 33 ഡിവിഷനുകളുണ്ടായിരുന്ന മുക്കം നഗരസഭയിൽ ഇത്തവണ 34 ഡിവിഷനുകളായി വർധിച്ചപ്പോൾ 13 കുറ്റിപ്പാല, 14 മുക്കം, 18 കണക്കു പറമ്പ, 29 വെണ്ണക്കോട്, 32 മുണ്ടുപാറ വാർഡുകൾ ജനറലായി.
വാർഡ് വിഭജന ശേഷം കഴിഞ്ഞ തവണത്തെ വാർഡിലെ 50 ശതമാനത്തിലധികം വീടുകൾ നിലനിൽക്കുന്ന വാർഡുകളാണ് പൊതു മാനദണ്ഡപ്രകാരം നിലനിൽക്കുന്നത്. കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ 18 വാർഡുകൾ 20 ആയി ഉയർന്നപ്പോൾ 16 കാരശ്ശേരി, 17 ചോണാട് എന്നിവയാണ് ജനറൽ വാർഡുകൾ ഉറപ്പായത്.
കൊടിയത്തൂരിൽ നിലവിലുണ്ടായിരുന്ന 16 വാർഡുകൾ 19 ആയാണ് വർധിച്ചത്. ഇവിടെ പുതിയ 5,9 വാർഡുകളാണ് ജനറൽ വിഭാഗത്തിന് ഉറപ്പായത്. ഈ വാർഡുകളിൽ രണ്ട് മുന്നണികളിലും സ്ഥാനാർഥിയാവാനുള്ള ആളുകളുടെ തള്ളിക്കയറ്റമാണിപ്പോൾ. സീറ്റ് ലഭിച്ച് മത്സരിക്കുകയാണങ്കിൽ വിജയിക്കാനാവശ്യമായ പ്രവർത്തനങ്ങളും ഇവർ തുടങ്ങി.
അതേസമയം കഴിഞ്ഞ തവണ സംവരണ വാർഡുകളായവ ഇത്തവണ ജനറൽ വിഭാഗത്തിലേക്ക് മാറുമെന്ന് പ്രതീക്ഷിച്ച് ‘കുപ്പായം തയ്ച്ച’വർക്ക് അൽപസമയം കൂടി കാത്തിരിക്കേണ്ടി വരും. സെപ്റ്റംബർ രണ്ടാം വാരത്തിൽ നടക്കുന്ന നറുക്കെടുപ്പിലാണ് ഇവരുടെ പ്രതീക്ഷ. അതിനിടെ നറുക്കെടുപ്പിലൂടെ വാർഡ് സംവരണമായി മാറിയാൽ തനിക്ക് കിട്ടിയില്ലങ്കിൽ തന്റെ ‘സ്വന്തക്കാർക്ക്’ എന്ന നിലയിൽ.