മാസ്ക് ധരിക്കാനുപദേശിച്ച വാർഡ് അംഗത്തെ ൈകയേറ്റം ചെയ്തതായി പരാതി
text_fieldsനന്തിബസാർ: പിതാവിനോട് മാസ്ക് ധരിക്കാൻ ഉപദേശിക്കണമെന്ന് പറഞ്ഞ വാർഡ് അംഗത്തെ പ്രദേശവാസി കൈയേറ്റം ചെയ്തതായി പരാതി. മൂടാടി പഞ്ചായത്തിലെ 17ാം വാർഡ് മെംബർ പുത്തലത്ത് റഫീഖിനെയാണ് ൈകയേറ്റം ചെയ്തതായി പരാതിയുള്ളത്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത് ചോദ്യംചെയ്തതിന് ജനമധ്യത്തിൽ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്ത നടപടിയിലും മൂടാടി പഞ്ചായത്ത് ഭരണസമിതി പ്രതിഷേധിച്ചു. പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി, സ്ഥിരംസമിതി അധ്യക്ഷരായ എം.കെ. മോഹനൻ, ടി.കെ. ഭാസ്കരൻ, എം.പി. അഖില, മെംബർമാരായ പി.പി. കരീം, പപ്പൻ മൂടാടി എന്നിവർ സംസാരിച്ചു.