നമസ്കാരത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
text_fieldsഉമര്‍ ഫാറൂഖ്
നന്തിബസാർ: നന്തി ദാറുസ്സലാം അറബിക് കോളജ് ഹോസ്റ്റലില്‍ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. മുക്കം മലയമ്മ പുല്‍പ്പറമ്പില്‍ വീട്ടില്‍ ഉമര്‍ ഫാറൂഖ് (20) ആണ് മരിച്ചത്. പുല്‍പ്പറമ്പില്‍ മുഹമ്മദിെൻറ മകനാണ്. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
ദാറുസ്സലാം അറബിക് കോളജ് വിദ്യാര്‍ഥിയായ ഉമര്‍ ഫാറൂഖ് പ്രാർഥനാ മുറിയിൽ പ്രാർഥനക്ക് നേതൃത്വം നൽകവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മലയമ്മ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: റുക്കിയ്യ. സഹോദരങ്ങൾ: നഫീസത്തുൽ മിസ്റിയ, ഖദീജത്തുൽ കുബ്റ.