Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയ പാതയിലെ...

ദേശീയ പാതയിലെ ഓവുചാലുകൾ അപകടം വിളിച്ചോതുന്നു

text_fields
bookmark_border
ദേശീയ പാതയിലെ ഓവുചാലുകൾ അപകടം വിളിച്ചോതുന്നു
cancel
camera_alt

ദേശീയപാതയിൽ വാവാട് ഇരുമോത്ത് അപകട ഭീഷണി ഉയർത്തുന്നഓവ് ചാൽ

കൊടുവള്ളി: ദേശീയപാതയോരങ്ങളിലെ ഓവ്ചാലുകളിൽ സ്ലാബുകൾ സ്ഥാപിക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. നെല്ലാംങ്കണ്ടി, വാവാട് ഇരുമോത്ത്, വാവാട് ടൗൺ, പരപ്പൻ പോയിൽ തുടങ്ങിയ പ്രധാന ഭാഗങ്ങളിലാണ് ഓവ് ചാലുകൾ അപകട ഭീഷണി ഉയർത്തുന്നത്. ദേശീയ പാത 766ൽ മണ്ണിൽ കടവ് മുതൽ താമരശ്ശേരി ഭാഗത്തേക്ക് ഹൈവേ നവീകരണത്തിന്‍റെ മുന്നോടിയായി അഞ്ചുവർഷം മുമ്പ് നടത്തിയ ഓവ്ചാൽ നടപ്പാത നിർമ്മാണം ഉപേക്ഷിച്ച നിലയിലാണ്.

വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെടുന്ന വാവാട്, ഇരു മോത്ത്, മണ്ണിൽ കടവ് ഉൾപ്പെടെ വിവിധ അങ്ങാടികളിലാണ് ദേശീയ പാത വിഭാഗം ഓവ് ചാലും നടപ്പാതയും നിർമിക്കുന്ന പ്രവർത്തി നടത്തിയത്. ഓവ്ചാൽ നിർമ്മിക്കുന്ന തിനായി സ്ഥലം അളന്ന് തിട്ടപ്പെടുത്തി‍യതാണ്. എന്നാൽ പ്രവൃത്തി ആരംഭിച്ചെങ്കിലും സാങ്കേതിക തടസ്സം പറഞ്ഞ് ഇത് നിലച്ചിരിക്കുന്നു. ഓവ്ചാൽ നിർമിച്ച ഭാഗങ്ങളിൽ തന്നെ ഫുട്പാത്ത് സൗകര്യവും ഒരുക്കിയിട്ടില്ല. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ ഒഴിവാക്കിയെങ്കിലും പൂർത്തീകരിക്കാൻ തുടർനടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നു ണ്ടായിട്ടില്ല. ഭാഗികമായി നിർമിച്ച ഓവ് ചാലുകളിൽ മഴ തുടങ്ങിയതോടെ വെള്ളം കെട്ടി നിൽക്കുന്നത് കാൽനടയാത്രക്കാർ അപകടത്തിൽ പെടാൻ കാരണമായിട്ടുണ്ട്.

Show Full Article
TAGS:localnews Kozhikode nh 
News Summary - ദേശീയ പാതയിലെ ഓവുചാലുകൾ അപകടം വിളിച്ചോതുന്നു
Next Story