Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാഷനൽ വിമൻസ് ലീഗ്...

നാഷനൽ വിമൻസ് ലീഗ് കുടുംബ സംഗമം വ്യാഴാഴ്ച കോഴിക്കോട്ട്

text_fields
bookmark_border
നാഷനൽ വിമൻസ് ലീഗ് കുടുംബ സംഗമം വ്യാഴാഴ്ച കോഴിക്കോട്ട്
cancel

കോഴിക്കോട്: നാഷനൽ വിമൻസ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ലഹരി വിരുദ്ധ കാമ്പയിനും വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് കോർപറേഷൻ മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായിരിക്കും. സുപ്രഭാതം ദിനപത്രം മാനേജിങ് എഡിറ്റർ ടി.പി. ചെറൂപ്പ മുഖ്യ പ്രഭാഷണം നടത്തും.

ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി.എച്ച്. ഹമീദ് മാസ്റ്റർ, സെക്രട്ടറിമാരായ എം.എ. ലത്തീഫ്, ഒ.ഒ. ഷംസു, ജില്ല പ്രസിഡന്റ്‌ ശോഭ അബൂബക്കർ, വിമൻസ് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ഖദീജ ടീച്ചർ, സെക്രട്ടറി എം. ഹസീന ടീച്ചർ, ട്രഷറർ കുഞ്ഞീരുമ്മ, വൈസ് പ്രസിഡന്റ്‌ ഹലീമ ഇസ്മായിൽ എന്നിവർ സംസാരിക്കും. കെ.ആർ. സജി പേരന്റിങ് ക്ലാസെടുക്കും.

Show Full Article
TAGS:INL local News 
News Summary - National Women's League family reunion in Kozhikode
Next Story