Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫണ്ടും...

ഫണ്ടും ജീവനക്കാരുമില്ല; കോഴിക്കോട്ടെ ജെൻഡർപാർക്കിന് മരണമണി

text_fields
bookmark_border
ഫണ്ടും ജീവനക്കാരുമില്ല; കോഴിക്കോട്ടെ ജെൻഡർപാർക്കിന് മരണമണി
cancel
camera_alt

വെള്ളിമാടുകുന്നിൽ ആർക്കും വേണ്ടാത്ത തന്റേടം ജെൻഡർ പാർക്കിന്റെ ഭാഗമായുള്ള കൺവൻഷൻ സെന്റർ

കോഴിക്കോട്: കോടികൾ ചെലവിട്ട് കോഴിക്കോട് വെള്ളിമാടുകുന്നിൽ നിർമിച്ച രാജ്യത്തെ ആദ്യത്തെ ജെൻഡർ പാർക്ക് അകാലമൃത്യവിന്റെ വക്കിൽ. സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും സർഗാത്മക ഇടമായി മാറേണ്ടിയിരുന്ന ഈ വിശാലയിടം വെറുമൊരു ‘ഓഫിസോ’ ‘സെമിനാർ ഹാളോ’ മാത്രമായി ഒതുങ്ങി. 2021 ഫെബ്രുവരി 14നായിരുന്നു ജെൻഡർ പാർക്കിന്റെ ഉദ്ഘാടനം. തന്റേടം ജെൻഡർ പാർക്ക് എന്നായിരുന്നു പദ്ധതിയുടെ അന്നത്തെ പേര്. 2013 മാർച്ച് എട്ടിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് പാർക്കിന് തറക്കല്ലിട്ടത്. ഉമ്മൻചാണ്ടി സർക്കാറിൽ സാമൂഹിക-ക്ഷേമ മന്ത്രിയായിരുന്ന എം.കെ. മുനീറിന്റെ ആശയമായിരുന്നു തന്റേടം ജെൻഡർ പാർക്ക്. പിന്നീടത് വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രധാന ജെൻഡർ ഹബായി വികസിപ്പിച്ചു.

24 ഏക്കര്‍ വിസ്തൃതിയില്‍ ജെന്‍ഡര്‍ മ്യൂസിയം, ജെന്‍ഡര്‍ ലൈബ്രറി, കോണ്‍ഫറന്‍സ് സെന്‍റര്‍, ആംഫി തിയറ്റര്‍ എന്നിവയാണ് അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയത്. ലൈബ്രറിയിലേക്ക് ഗവേഷകർ അടക്കമുള്ളവർ എത്താറുണ്ട് എന്നതൊഴിച്ചാൽ ഇപ്പോൾ ഈ പാർക്കിൽ ആളനക്കമില്ല. ഐക്യരാഷ്ട്ര സഭയുടെ വനിതാ വിഭാഗത്തിന്‍റെ സഹകരണത്തോടെ പാർക്ക് കൂടുതൽ വികസിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ, ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ചുള്ള പദ്ധതികളൊന്നും നിലവിൽ ജെൻഡർ പാർക്കിൽ ഇല്ല. തുടക്കത്തിൽ വിഭാവനം ചെയ്ത അന്താരാഷ്ട്ര വനിത ട്രേഡ് സെന്റർ, വിപുലമായ ഗവേഷണ കേന്ദ്രം തുടങ്ങിയ പല വലിയ പദ്ധതികളും വിചാരിച്ച വേഗതയിൽ മുന്നോട്ടു പോയില്ല. ഫണ്ടിന്റെ കുറവും കൃത്യമായ മേൽനോട്ടമില്ലായ്മയും തന്നെയായിരുന്നു കാരണം.

മാത്രമല്ല, പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ ആദ്യഘട്ടത്തിൽ ഇതിന് വലിയ പ്രാധാന്യം നൽകാത്തതും തിരിച്ചടിയായി. ശതകോടികൾ മുടക്കി വലിയ കെട്ടിടസമുച്ചയങ്ങൾ നിർമിച്ചെങ്കിലും അവയുടെ ദൈനംദിന നടത്തിപ്പിനും പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും ആവശ്യമായ തുടർ ഫണ്ട് സർക്കാറിൽ നിന്ന് കൃത്യമായി ലഭിച്ചില്ല. ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും കണക്ടിവിറ്റി, വൈദ്യുതീകരണ ജോലികൾ തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ പൂർത്തിയാക്കാൻ വൈകിയതും കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കാൻ കാരണമായി.

കൃ​ത്യ​മാ​യ സ്റ്റാ​ഫ് പാ​റ്റേ​ൺ വേ​ണം

മു​ഴു​വ​ൻ സ​മ​യ ഡ​യ​റ​ക്ട​റും ന​ട​ത്തി​പ്പി​നാ​യി സ്ഥി​ര ജീ​വ​ന​ക്കാ​രും ഇ​ല്ല എ​ന്ന​താ​ണ് പാ​ർ​ക്കി​ന്റെ സ്ഥി​തി അ​വ​താ​ള​ത്തി​ലാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. ആ​സ്ഥാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മാ​റ്റി​യ​തോ​ടെ​യാ​ണ് പാ​ർ​ക്കി​ന്റെ മു​ഴു​വ​ൻ സ​മ​യ മേ​ൽ​നോ​ട്ട​ത്തി​ന് ആ​ളി​ല്ലാ​താ​യ​ത്. ദി​വ​സ​വേ​ത​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ഡ​യ​റ​ക്ട​റും സ്ഥി​രം സ്റ്റാ​ഫ് പാ​റ്റേ​ണും നി​ർ​ബ​ന്ധ​മാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജെ​ൻ​ഡ​ർ പാ​ർ​ക്കി​ന് മു​ഴു​വ​ൻ സ​മ​യ ഡ​യ​റ​ക്ട​ർ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് വ​നി​ത ശി​ശു ക്ഷേ​മ വ​കു​പ്പി​ലെ ഡ​യ​റ​ക്ട​ർ​ക്ക് ചു​മ​ത​ല കൊ​ടു​ത്ത​ത്. ഇ​പ്പോ​ൾ വി. ​വി​ഘ്നേ​ശ്വ​രി ഐ.​എ.​എ​സി​നാ​ണ് ചു​മ​ത​ല. തി​രു​വ​ന​ന്ത​പു​ര​ത്തി​രു​ന്ന് അ​വ​ർ​ക്ക് കോ​ഴി​ക്കോ​ട്ടെ പാ​ർ​ക്കി​ന്റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ പ്ര​യാ​സ​മു​ണ്ട്.

ആ​ർ​ക്കും വേ​ണ്ടാ​ത്ത ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ

27 കോ​ടി ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ നി​ന്ന് 10 ല​ക്ഷം രൂ​പ​യു​ടെ വ​രു​മാ​നം പോ​ലും കി​ട്ടി​യി​ട്ടി​ല്ല എ​ന്ന​തും ഇ​തോ​ട് ചേ​ർ​ത്ത് വാ​യി​ക്ക​ണം. സ​ർ​ക്കാ​റി​ന്റെ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നാ​ണെ​ന്നു​പ​റ​ഞ്ഞാ​ണ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ ഉ​ണ്ടാ​ക്കി​യ​ത്. എ​ന്നാ​ൽ, നാ​മ​മാ​ത്ര പ​രി​പാ​ടി​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ചി​ല പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത​ല്ലാ​തെ ഈ ​വ​ർ​ഷം മ​റ്റൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ന​ഗ​ര​ത്തി​ൽ നി​ന്ന് ഒ​രു​പാ​ട് മാ​റി പെ​ട്ടെ​ന്ന് എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത സ്ഥ​ല​ത്താ​ണ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ എ​ന്ന​തും തി​രി​ച്ച​ടി​യാ​ണ്. പാ​ർ​ക്കി​ങ് സൗ​ക​ര്യ​വു​മി​ല്ല ഇ​വി​ടെ.

പു​റ​ത്ത്നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ ഗെ​സ്റ്റ് ഹൗ​സും ഇ​ല്ല. അ​തേ​സ​മ​യം, സെ​ൻ​സി​റ്റീ​വ് ഏ​രി​യ ആ​യ​തി​നാ​ൽ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ ക​യ​റി​യാ​ൽ കു​ഴ​പ്പ​മാ​കും എ​ന്നാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്കാ​ത്ത​തി​ന് അ​ധി​കൃ​ത​ർ പ​റ​യു​ന്ന ന്യാ​യം. ജ​ന​റേ​റ്റ​റി​ലാ​ണ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​നം. മ​ലാ​പ്പ​റ​മ്പി​ലെ സ്​​പേ​സ് ആ​ർ​ട്ട് ആ​യി​രു​ന്നു ആ​ർ​ക്കി​ടെ​ക്റ്റ​ർ. യു.​എ​ൽ.​സി.​സി​ക്ക് നി​ർ​മാ​ണ ചു​മ​ത​ല​യും. ആ​ദ്യ​മു​ണ്ടാ​ക്കി​യ എ​സ്റ്റി​മേ​റ്റി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ചാ​ണ് പി​ന്നീ​ടു​ള്ള ജോ​ലി​ക​ൾ ന​ട​ത്തി​യ​ത്.

Show Full Article
TAGS:fund employees Kozhikode Gender Park Kozhikode News 
News Summary - No Funds, Staff; Gender Park Faces Closure
Next Story