ഉടമയെ കിട്ടിയില്ല; കാർ നിർത്തിയിട്ട സ്ഥലം ഒഴിവാക്കി റോഡ് ടാറിങ്
text_fieldsതിരുവമ്പാടി റോഡിൽ കാർ നിർത്തിയിട്ട സ്ഥലം ഒഴിവാക്കി
നടത്തിയ ടാറിങ്
ഓമശ്ശേരി: ‘വണ്ടി നമ്പർ കണ്ടു അങ്ങ് യു.പി ആണെന്ന് തെറ്റിദ്ധരിക്കണ്ട. ഇന്ന് ടാറിങ് പൂർത്തിയായ ഓമശ്ശേരി-തിരുവമ്പാടി റോഡിലെ കാഴ്ചയാണിത്.’ സമൂഹ മാധ്യമത്തിൽ ലിന്റോ ജോസഫ് എം.എൽ.എ എഴുതി.
ഓമശ്ശേരി- തിരുവമ്പാടി റോഡിൽ ഇന്നലെ നടന്ന ടാറിങ് പ്രവൃത്തിക്കായി മാറ്റാതെ റോഡരികിൽ നിർത്തിയിട്ട യു.പി രജിസ്ട്രേഷനുള്ള കാറുടമക്കായി സമൂഹ മാധ്യമങ്ങളിൽ രാവിലെ മുതൽ അന്വേഷണം. ഉടമയെ കിട്ടാതായപ്പോൾ കാർ നിർത്തിയിട്ട സ്ഥലം ഒഴിവാക്കി. ഒടുവിൽ ഉച്ചകഴിഞ്ഞു വൈകിയെത്തിയ കാർ ഉടമ വണ്ടി മാറ്റിയപ്പോൾ ഇവിടെ പാച്ച് വർക്ക് ചെയ്താണ് പ്രശ്നം പരിഹരിച്ചത്. ടാറിങ് പ്രവൃത്തിക്കായി റോഡിൽ ഗതാഗതം നിരോധിച്ചെങ്കിലും കാർ പാർക്ക് ചെയ്ത് ഉടമ സ്ഥലംവിടുകയായിരുന്നു.