ജൽജീവൻ മിഷനായി പൊളിച്ച റോഡ് നവീകരിച്ചില്ല
text_fieldsഅപകടക്കെണിയായ ഓമശ്ശേരി
മേലേ അങ്ങാടി-തിരുവമ്പാടി റോഡ്
ഓമശ്ശേരി: ജൽജീവൻ മിഷനുവേണ്ടി മാസങ്ങൾക്കുമുമ്പു പൊളിച്ച ഓമശ്ശേരി മേലേ അങ്ങാടി -തിരുവമ്പാടി റോഡിൽ യാത്ര അപകട ഭീഷണിയാകുന്നു. നിരവധി യാത്രക്കാർക്ക് റോഡരികിലുള്ള ഗട്ടറിൽ വീണു പരിക്കേറ്റു.
വാഹനത്തിലും കാൽനടയായും ഇതുവഴി നടക്കാനാത്ത സ്ഥിതിയാണ്. ജൽജീവൻ മിഷൻ പൊളിച്ച ഭാഗത്തെ മണ്ണെല്ലാം മഴയിൽ ഒലിച്ചുപോയതിനാൽ വലിയ ഗട്ടർ രൂപപ്പെട്ടിട്ടുണ്ട്. അരക്കിലോമീറ്റർ വരുന്ന ഭാഗത്താണ് പ്രവൃത്തി നടത്താത്തത്. അതേസമയം റോഡിൽ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തി നടക്കുന്നുണ്ട്.
എന്നാൽ, ഈ ഭാഗത്തെ നവീകരണം ഒഴിവാക്കിയാണ് തൊട്ടടുത്ത മുക്കം മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്ന് പ്രവൃത്തി തുടങ്ങിയത്. ഇതു സംബന്ധിച്ചു ഗ്രാമപഞ്ചായത്ത് അധികൃതർക്കു വ്യക്തമായ ധാരണയില്ല.