ജീപ്പിൽ ഇന്ത്യ ചുറ്റിയ നാൽവർ സംഘത്തിന് ജന്മനാട്ടിൽ സ്വീകരണം
text_fieldsസാഹസിക വിനോദ സഞ്ചാരം പൂർത്തീകരിച്ച് നാട്ടിൽ തിരിച്ചെത്തിയ നാൽവർ സംഘത്തിന് അമ്പലക്കണ്ടിയിൽ നൽകിയ സ്വീകരണം
ഓമശ്ശേരി: ജീപ്പിൽ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും 36 ദിവസംകൊണ്ട് സഞ്ചരിച്ച് തിരിച്ചെത്തിയ നാലംഗ യുവ സംഘത്തിന് ജന്മനാട്ടിൽ സ്വീകരണം നൽകി. അമ്പലക്കണ്ടി സ്വദേശികളായ കെ. നജ്മുദ്ദീൻ (അസി. പ്രഫസർ, ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളജ് വെള്ളിമാട്കുന്ന്), കെ.ടി. അഫ്ഷാൻ ബിൻ മുഹമ്മദ്, പി. ശംസുദ്ദീൻ, കെ.പി. ഷഹ്മിൽ എന്നിവരാണ് സാഹസിക വിനോദയാത്ര ലക്ഷ്യംവെച്ച് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയത്.
കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന, ആന്ധ്ര, ജമ്മു ആൻഡ് കശ്മീർ, ലഡാക്ക്, ചണ്ഡിഗഢ് എന്നീ സ്ഥലങ്ങളാണ് സംഘം സന്ദർശിച്ചത്. വാർഡ് മെംബർ യൂനുസ് അമ്പലക്കണ്ടിയുടെ നേതൃത്വത്തിൽ സംഘത്തെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. അബു മൗലവി അമ്പലക്കണ്ടി, പി. അബ്ദുൽ മജീദ്, പി. സുൽഫീക്കർ, ഡോ. കെ. സൈനുദ്ദീൻ, പി.പി. നൗഫൽ, പി. അഹ്മദ് കുട്ടി പുറായിൽ, നെച്ചൂളി അബൂബക്കർ കുട്ടി, ശംസുദ്ദീൻ നെച്ചൂളി, ഇബ്രാഹീം കുറ്റിക്കര, അബ്ദുൽ റഹ്മാൻ കുഴിമ്പാട്ടിൽ, ഇ.കെ. ശമീർ, നബീൽ നെരോത്ത്, കെ. ജാബിർ എന്നിവർ സംസാരിച്ചു.