Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണം സ്പെഷൽ ട്രെയിൻ;...

ഓണം സ്പെഷൽ ട്രെയിൻ; റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.കെ. രാഘവൻ

text_fields
bookmark_border
ഓണം സ്പെഷൽ ട്രെയിൻ; റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.കെ. രാഘവൻ
cancel

ന്യൂഡൽഹി: ഓണാഘോഷങ്ങൾക്കായി നാട്ടിലേക്ക് തിരിക്കുന്ന മലയാളി യാത്രക്കാരോട് റെയിൽവേ കാട്ടുന്ന കടുത്ത വിവേചനത്തിലും സ്പെഷൽ സർവിസുകളുടെ കുറവിലും അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ന്യൂഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഓണക്കാലത്ത് സതേൺ റെയിൽവേ പ്രഖ്യാപിച്ച സ്പെഷൽ ട്രെയിൻ സർവിസുകളിൽ ഉത്തര കേരളത്തോടും മലബാർ മേഖലയോടും തുടരുന്ന കടുത്ത പ്രാദേശിക അസമത്വം എം.പി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

പ്രഖ്യാപിച്ച സ്പെഷൽ സർവിസുകളിൽ 80 ശതമാനത്തിലധികവും ദക്ഷിണ കേരളത്തെ കേന്ദ്രീകരിച്ചുള്ളതാണെന്നും പ്രവാസികളും ഐ.ടി ജീവനക്കാരും വിദ്യാർഥികളും കൂടുതലായി ആശ്രയിക്കുന്ന മലബാർ മേഖലയിലേക്ക് വളരെ കുറഞ്ഞ സർവിസുകൾ മാത്രമാണ് അനുവദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകി.

Show Full Article
TAGS:
News Summary - Onam special train; M.K. Raghavan meets Railway Minister
Next Story