നിക്ഷേപകനിൽ നിന്ന് 35 ലക്ഷം തട്ടിയ സംഘം പിടിയിൽ
text_fieldsവസീം, മുഹമ്മദ് റാഫി, ഷംസുദ്ദീൻ
പന്തീരാങ്കാവ്: ബിസിനസിലേക്ക് പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകനിൽനിന്ന് 35 ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയുടെ പരാതിയിലാണ് കടലുണ്ടി തൊണ്ടിക്കോടൻ വസീം (38), പുത്തൂർ മഠം സ്വദേശി ഷംസുദ്ദീൻ (45), കുട്ടിക്കാട്ടൂർ ഗോശാലിക്കുന്ന് മുഹമ്മദ് റാഫി (42) എന്നിവരെ പന്തീരാങ്കാവ് ഇൻസ്പെക്ടർ ഷാജുവും ഫറോക്ക് അസിസ്റ്റന്റ് കമീഷണറുടെ സ്ക്വാഡും ചേർന്ന് പിടികൂടിയത്. പരാതിക്കാരനുമായി പരിചയമുള്ള വസീമാണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു.
നിക്ഷേപത്തിനുള്ള രേഖ ആവശ്യപ്പെട്ടപ്പോൾ പരാതിക്കാരനെ പൊലീസുകാരാണെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വർഷം നടന്ന സംഭവത്തിൽ ദിവസങ്ങൾക്ക് മുമ്പാണ് പൊലീസിന് രേഖാമൂലം പരാതി നൽകിയത്.