വേണമെങ്കിൽ പപ്പായ ഇലയിലും കായ്ക്കും
text_fieldsപന്തീരാങ്കാവ് ടി.എം. അനൂപിന്റെ വീട്ടിലെ പപ്പായ മരത്തിലെ ഇലയിൽ പപ്പായ കായ്ച്ച നിലയിൽ
പന്തീരാങ്കാവ്: വേണമെങ്കിൽ പപ്പായ ഇലയിലും കായ്ക്കുമെന്ന് ഇനി പറയാം. പന്തീരാങ്കാവ് എടക്കോത്ത് മീത്തൽ ടി.എം. അനൂപിന്റെ വീട്ടിലാണ് പപ്പായ ഇലയിൽ കായ്ച്ചത്. ഒരു ഇലയുടെ തണ്ട് ചേരുന്ന ഭാഗത്താണ് രണ്ട് ചെറിയ പപ്പായ വളരുന്നത്. ഒരു വർഷത്തോളം പഴക്കമുള്ള മരം മുറിച്ചുമാറ്റാൻ ഒരുങ്ങുമ്പോഴാണ് ചൊവ്വാഴ്ച രാവിലെ ഇലയിൽ പപ്പായ കായ്ച്ചുനിൽക്കുന്നത് അനൂപിന്റെ ശ്രദ്ധയിൽ പെട്ടത്. ഒരിലയിൽ മാത്രമാണ് ഇതുള്ളത്. നല്ല വലിയ മധുരമുള്ള പപ്പായ നിറഞ്ഞ മരത്തിൽ ഈയിടെയായി ചെറിയ കായകളാണെന്ന് അനൂപ് പറയുന്നു. ഇതുകൊണ്ടാണ് മരം മുറിക്കാൻ തീരുമാനിച്ചിരുന്നത്. ഈ അപൂർവ കാഴ്ചയോടെ മരം മുറിക്കാനുള്ള തീരുമാനം മാറ്റിയിരിക്കുകയാണ് അനൂപും കുടുംബവും.