Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2024 3:00 AM GMT Updated On
date_range 2024-09-11T08:30:15+05:30കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
text_fieldscamera_alt
വിക്രം നായിക്
പന്തീരാങ്കാവ്: 820 ഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശിയെ ഫറോക്ക് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഒഡിഷ ഗഞ്ചാം ജില്ലയിൽ ഖൈരാപുട്ടി ഇന്ധനപുർ വില്ലേജിൽ വിക്രം നായിക്കിനെയാണ് (32) ഫറോക്ക് എക്സൈസ് ഇൻസ്പെക്ടർ ജി. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മിൽട്ടൺ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് റെജി, സി.ഇ.ഒ.മാരായ പ്രശാന്ത്, അനിൽ, അർജുൻ, വനിത സിവിൽ എക്സൈസ് ഓഫിസർ രശ്മി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഡ്രൈവർ എഡിസൺ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. മലബാർ ബൊട്ടാണിക്കൽ ഗാർഡന് സമീപത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story