Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2025 4:59 AM GMT Updated On
date_range 2025-06-12T10:29:14+05:30ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയ ആളെ അറസ്റ്റ് ചെയ്കു; പ്രതി നഴ്സ്
text_fieldscamera_alt
ജോബിൻ
പേരാമ്പ്ര: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞു ജോലി ചെയ്ത യുവാവിനെ പേരാമ്പ്രയിലെ വാടക വീട്ടിൽനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുതുകാട് മൂലയിൽ ജോബിനാണ് അമ്പലവയൽ പൊലീസിന്റെ പിടിയിലായത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ എന്ന വ്യാജേനയാണ് രോഗികളെ ചികിത്സിച്ചിരുന്നത്. അമ്പലവയൽ പൊലീസിനു ലഭിച്ച പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ കഴിയുകയായിരുന്ന ജോബിനെ പിടികൂടിയത്.
Next Story