ഓട്ടുവയൽ അക്വാഡക്ട് അപകട ഭീഷണിയിൽ
text_fieldsപേരാമ്പ്ര: പേരാമ്പ്ര-ചാനിയം കടവ് റോഡിനു കുറുകെ ചെറുവണ്ണൂർ ഓട്ടുവയലിൽ നിർമിച്ച അക്വാഡക്ട് അപകട ഭീഷണിയിൽ. കുറ്റ്യാടി ജലസേചന പദ്ധതിയുടെ അക്വാഡക്ടാണിത്. അക്വാഡക്ടിന് ഉയരം കുറവായതുകൊണ്ട് വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ നീർപാലത്തിന് ഇടിക്കുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ദിവസം ഇതുവഴി കടന്നുപോയ കണ്ടെയ്നർ ലോറി അക്വാഡക്ടിന് ഇടിച്ചതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. ഇടിയുടെ ആഘാതത്തിൽ അക്വാഡക്ട് ചെറുതായി തെന്നിനീങ്ങിയതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഈ നീർപ്പാലത്തിന് ചുവട്ടിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. എത്രയും വേഗം ഇത് ഉയരം കൂട്ടി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


