നൊച്ചാട് നിലമ്പറത്താഴ കാട്ടുപന്നിശല്യം രൂക്ഷം
text_fieldsനൊച്ചാട് നിലമ്പറത്താഴ കാട്ടുപന്നിക്കൂട്ടം കപ്പകൃഷിനശിപ്പിച്ച നിലയിൽ
പേരാമ്പ്ര: നൊച്ചാട് നിലമ്പറത്താഴ പന്നിശല്യം കാരണം വ്യാപക കൃഷിനാശം. പ്രദേശത്ത് കൃഷിയിറക്കിയ 500 ചുമടിലധികം കപ്പയാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. പുളിക്കൂൽ അശോകൻ, എം.എം. മുസ്തഫ, നിലമ്പറ കുഞ്ഞിമൊയ്തി, പറമ്പത്ത് നൗഫൽ എന്നിവരാണ് കൃഷിയിറക്കിയത്.
കൂടാതെ പരുത്തിക്കുനി മീത്തൽ ഗംഗാധരന്റെ 20ലധികം നേന്ത്രവാഴകളും നശിപ്പിക്കപ്പെട്ടു. കർഷകർക്ക് 50,000ത്തിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കൃഷി ഓഫിസർ ഉൾപ്പെടെയുള്ള അധികാരികൾ സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പ്രദേശത്ത് കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നതുകാരണം ആരും കൃഷിയിറക്കാൻ തയാറാവുന്നില്ല.