Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോപ്പി തൂക്കി ഉയർന്ന...

പോപ്പി തൂക്കി ഉയർന്ന കരങ്ങളോടെ..!; വോളിബാൾ ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ

text_fields
bookmark_border
പോപ്പി തൂക്കി ഉയർന്ന കരങ്ങളോടെ..!; വോളിബാൾ ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ
cancel
camera_alt

 ശ്രീവർണിത

കുന്ദമംഗലം: വോളിബാൾ അണ്ടർ 18 ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചിരിക്കുകയാണ് കുന്ദമംഗലം സ്വദേശിയായ ശ്രീവർണിത എന്ന പോപ്പിക്ക്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ക്യാമ്പിൽ നിന്നാണ് സെലക്ഷൻ ലഭിച്ചത്. ജൂലൈ മാസം തായ്‌ലൻഡിൽ നടക്കുന്ന ഏഷ്യൻ ഗെപോപ്പി തൂക്കി ഉയർന്ന കരങ്ങളോടെ..!; വോളിബാൾ ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ

യിംസ് വോളിബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കുള്ള ക്യാമ്പിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്. 16 സംസ്ഥാന ചാമ്പ്യൻഷിപ്പും മൂന്ന് ദേശീയ ചാമ്പ്യൻഷിപ്പും കളിച്ച ശ്രീവർണിതക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ ബെസ്റ്റ് പ്ലെയർ അവാർഡ് ലഭിച്ചു. കഴിഞ്ഞ നാല് വർഷമായി കാരന്തൂർ പാറ്റേൺ വോളിബാൾ അക്കാദമിയിൽ മുഖ്യ പരിശീലകനും പാറ്റേൺ ജനറൽ സെക്രട്ടറിയുമായ സി. യൂസുഫിന്റെ ശിക്ഷണത്തിലാണ് പോപ്പി പരിശീലനം നടത്തുന്നത്. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ പോപ്പി ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി.

കുന്ദമംഗലത്തെ പഴയ കാല വോളിബാൾ കളിക്കാരനും പോപ്പിയുടെ മുത്തച്ഛനുമായ ചന്ദ്രൻ മൊരമ്പിലാക്കിലാണ് നാലു വർഷം മുമ്പ് പോപ്പിയെ പാറ്റേണിൽ ചേർത്ത് പരിശീലനത്തിനയച്ചത്. കരാട്ടെയിൽ ഡബിൾ ബ്ലാക്ക് ബെൽറ്റ്‌ ഉള്ള പോപ്പി കളരി പരിശീലനവും നേടിയിട്ടുണ്ട്. മാതാവ് അഞ്ജിത മൊരമ്പിലാക്കിൽ കുന്ദമംഗലത്ത് എക്സലന്റ് അക്കാദമി എന്ന ടൂഷൻ സെന്റർ നടത്തുകയാണ്.

Show Full Article
TAGS:localnews Kozhikode vollyball 
News Summary - Poppy lifts it up with raised arms..!; Selection for the Indian Volleyball Camp
Next Story