ഫ്ലാറ്റിൽ കവർച്ച: മൂന്നു പ്രതികൾ പിടിയിൽ
text_fieldsകവർച്ച കേacസ് പ്രതികൾ
കോഴിക്കോട്: പാലാഴി ഹൈലൈറ്റ് മാളിന് അടുത്തുള്ള സരോജ് റസിഡൻസിയിൽ മുഹമ്മദ് മുഷ്‌ഫിക്കിന്റെ ഫ്ലാറ്റിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ.
ഫ്ലാറ്റിൽ കയറി ഉച്ചത്തില്‍ പാട്ടുെവച്ച് അധ്യാപകനെ മർദിച്ചശേഷം കവർച്ച നടത്തിയ കേസിലെ പ്രതികളായ പാറമ്മൽ സ്വദേശി മുഹമ്മദ് ജാസിർ(22), പള്ളിതാഴം സ്വദേശി മുഹമ്മദ് നിഹാൽ(22) , കുട്ടിക്കറ്റൂർ സ്വദേശി മുഹമ്മദ് സൂറകാത്ത് (24) എന്നിവരെയാണ് ഫറോക്ക് അസിസ്റ്റന്റ് കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും പന്തീരാങ്കാവ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ 31നാണ് സംഭവം.
10000 രൂപയും ലാപ്ടോപ്പും മൊബൈൽ ഫോണും ഇൻഡക്ഷൻ കുക്കറും ഉൾപ്പെടെ എടുത്തുകൊണ്ടുപോയി. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഹരി ഉപയോഗിക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് കവര്‍ച്ച ചെയതത്. പ്രതികളില്‍ രണ്ടു പേര്‍ക്ക് വിവിധ കുറ്റകൃത്യങ്ങൾ നടത്തിയതിന് കേസുണ്ട്.
ഫറോക്ക് കമീഷണറുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അരുൺകുമാർ, എസ്.സി.പി.ഒ മാരായ വിനോദ്, ഐ.ടി അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സി.പി.ഒമാരായ സുബീഷ് വേങ്ങേരി, അഖിൽ ബാബു, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ധനേഷ്, അൻഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


