ചികിത്സസഹായം തേടുന്നു
text_fieldsലോഹിതാക്ഷൻ
നരിക്കുനി: ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് 67കാരൻ ചികിത്സസഹായം തേടുന്നു. പുന്നശ്ശേരി പാണ്ടിക്കോടൻകണ്ടി ലോഹിതാക്ഷനാണ് ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നത്. രോഗം ബാധിച്ച് നിലവിൽ ഡയാലിസിസിന് വിധേയനായി ആശുപത്രിയിൽ കഴിയുകയാണ് ഇദ്ദേഹം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ഏറെ പ്രതിസന്ധിയിലാണ്. ഡയാലിസിസിനും മരുന്നിനും ആവശ്യമായ തുക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബമുള്ളത്. മരപ്പണിക്കാരനായ ലോഹിതാക്ഷന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ലോഹിതാക്ഷന്റെ ചികിത്സക്ക് സഹായമേകാനായി നിഷ മണങ്ങാട്ട് ചെയർപേഴ്സനും വി.കെ. രാജൻ കൺവീനറും ടി.കെ. റഫീഖ് ട്രഷററുമായ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് കാക്കൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40178101084762 IFSC: KLGB0040178.