Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകല്ലായിപ്പുഴയിൽ...

കല്ലായിപ്പുഴയിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ചു; ടാങ്കർ ലോറി കോർപറേഷൻ കൗൺസിലർ പിന്തുടർന്ന് തടഞ്ഞു

text_fields
bookmark_border
കല്ലായിപ്പുഴയിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ചു; ടാങ്കർ ലോറി കോർപറേഷൻ കൗൺസിലർ പിന്തുടർന്ന് തടഞ്ഞു
cancel

കോഴിക്കോട്: കല്ലായിപ്പുഴയിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി കോർപറേഷൻ കൗൺസിലർ 12 കിലോമീറ്റർ പിന്തുടർന്ന് കൈയോടെ പിടികൂടി. ഇതിനിടയിൽ കൗൺസിലറെ അക്രമിക്കാനും അപായപ്പെടുത്താനും ശ്രമമുണ്ടായി. സംഭവത്തിൽ രണ്ടുപേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു.

ടാങ്കർ ലോറി കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച പുലർച്ചെ 1.45 ഓടെ കൊളത്തറയിലാണ് സംഭവം. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സന്ദേശ് ആണ് സാഹസികമായി ലോറിയെ പിന്തുടർന്നത്. കക്കൂസ് മാലിന്യം ടാങ്കർ ലോറിയിൽ എത്തിച്ച് കല്ലായിപ്പുഴയിൽ നിക്ഷേപിക്കുന്നത് കണ്ടാണ് എസ്. സന്ദേശ് ലോറിയെ പിന്തുടർന്നത്. ബൈക്കിൽ 12 കിലോമീറ്ററോളം ലോറിയെ പിന്തുടർന്നതിന് ശേഷം കിണാശേരിയിൽ വെച്ച് വണ്ടി തടയാൻ ശ്രമിച്ചപ്പോൾ സന്ദേശ് സഞ്ചരിച്ച ബൈക്ക് ഇടിച്ചിടാൻ അക്രമികൾ ശ്രമിച്ചു.

ലോറിക്ക് അകമ്പടിയായി ഒരു കാറും രണ്ട് ബൈക്കുകളുമുണ്ടായിരുന്നതായി സന്ദേശ് പറഞ്ഞു. ലോറി തടഞ്ഞ് നിർത്തിയതിന് പിന്നാലെ സംഘം ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ നാട്ടുകാർ രംഗത്തെത്തുകയും മാലിന്യം തള്ളിയ ലോറി തടഞ്ഞുവെക്കുകയും ചെയ്തു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തി ലോറിയും അതിലുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായ അരക്കിണർ കമ്മാല വളപ്പിൽ സോനു(31), ഒളവണ്ണ സ്വദേശി കെ.പി. സുഹൈൽ (38) എന്നിവർക്കെതിരെ ജലസ്രോതസ്സിനെ മലിനപ്പെടുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:dumping toilet waste Kozhikode kallai river 
News Summary - Tanker Lorry Dumping Toilet Waste in Kallai River Stopped
Next Story