കാറില്‍ ചാരായം കടത്തിയ രണ്ടുപേര്‍ പിടിയില്‍
text_fieldsകാറില്‍ ചാരായം കടത്തവെ പിടിയിലായ കൃഷ്ണദാസ് (24), ബൈജു (43) എന്നിവര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം
താമരശ്ശേരി: കാറില്‍ ചാരായം കടത്തിയ രണ്ടു പേരെ താമരശ്ശേരി എക്സൈസ് അധികൃതർ പിടികൂടി. ചമല്‍ തെക്കെകാരപ്പറ്റ കൃഷ്ണദാസ് (24), ചമല്‍ പൂവന്മല ബൈജു (43) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് രണ്ട് ലിറ്റര്‍ ചാരായം പിടിച്ചെടുത്തു.
ഇവര്‍ ചാരായം കടത്തിയ കെ.എല്‍ 12 എല്‍ 3,519 നമ്പര്‍ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. കരുമല ഉപ്പുംപെട്ടി ഭാഗത്ത് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ. ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ചമല്‍ പൂവന്മല കേന്ദ്രീകരിച്ച് ചാരായം വാറ്റുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് പിടിയിലായ ബൈജു. ചാരായം വാറ്റി താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ കാറിലും ബൈക്കിലുമായി എത്തിച്ച് വില്‍ക്കുന്നതാണ് ഇവരുടെ രീതിയെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രിവൻറിവ് ഓഫിസര്‍ അനില്‍ കുമാര്‍, ജി. സുരേഷ് ബാബു, സി.ഇ.ഒമാരായ ടി.വി. നൗഷീര്‍, പി. ശ്രീരാജ്, എസ്. സുജില്‍, പി.ജെ. മനോജ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.