താമരശ്ശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് തിരുവനന്തപുരം സർവിസ് പുനരാരംഭിച്ചു
text_fieldsതാമരശ്ശേരി: താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽനിന്ന് കോവിഡിനുമുമ്പ് വിജയകരമായി ഓടുകയും കോവിഡിനുശേഷം പുനഃസ്ഥാപിക്കാതിരിക്കുകയും ചെയ്ത തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് ഗതാഗത മന്ത്രിയുമായി കൂടിയാലോചന നടത്തിയതിന്റെ ഭാഗമായി സർവിസ് പുനരാരംഭിക്കുന്നതായി ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. താമരശ്ശേരി ഡിപ്പോയിൽ ബസ് ഫ്ലാഗ്ഓഫ് ചെയ്തു അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു. താമരശ്ശേരിയിൽനിന്ന് ചൊവ്വാഴ്ച സർവിസ് ആരംഭിക്കും. രാവിലെ 5.15ന് പുറപ്പെടുന്ന ബസ് മലയോര ഹൈവേയിലൂടെ രാത്രി ഏഴോടുകൂടി തിരുവനന്തപുരം കളിയിക്കവിളയിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 8.10ന് പുറപ്പെടുന്ന ബസ് മലയോര ഹൈവേയിലൂടെ പുറപ്പെട്ട് രാത്രി 10ന് താമരശ്ശേരിയിൽ എത്തിച്ചേരും. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ, അയ്യൂബ് ഖാൻ, മഞ്ജിത, സന്ദീപ്, സാലി കൂടത്തായി, വി.കെ. അഷറഫ്, ടി. വിനോദ് കുമാർ തുടങ്ങിവർ സംസാരിച്ചു.