Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2025 7:07 AM GMT Updated On
date_range 2025-05-07T12:37:52+05:30താമരശ്ശേരിയിൽ കുഴൽപണ വേട്ട; 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ
text_fieldscamera_alt
പിടിയിലായ മുഹമ്മദ് റാഫി പൊലീസ് സംഘേത്താടൊപ്പം
താമരശ്ശേരി: വാഹന പരിശോധനക്കിടെ ദേശീയപാത പരപ്പൻ പൊയിലിൽ 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ. കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ മുഹമ്മദ് റാഫിയാണ് (18) പൊലീസ് പിടിയിലായത്. പണം സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിതരണത്തിനുള്ള പണമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി എസ്.ഐമാരായ സത്യൻ, പ്രകാശൻ, അൻവർഷ, സീനിയർ സി.പി.ഒ ജിൻസിൽ, സി.പി.ഒ ബിനോയ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Next Story