കാട്ടുപന്നികൾ കൃഷി വ്യാപകമായി നശിപ്പിച്ചു
text_fieldsതാമരശ്ശേരി: കോളിക്കൽ ഭാഗത്ത് കൃഷിയിടങ്ങളിൽ രാത്രി കൂട്ടമായെത്തിയ കാട്ടുപന്നികൾ വ്യാപകമായി കൃഷിനശിപ്പിച്ചു. കട്ടിപ്പാറ കോളിക്കൽ ഭാഗത്ത് കൃഷിയിടത്തിലാണ് കൃഷി നാശം . കൃഷിയിറക്കി മൂന്ന് മാസം കഴിഞ്ഞ കപ്പത്തൈകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്. കട്ടിപ്പാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നിശല്യം തുടരുകയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
എംപാനൽ ഷൂട്ടർമാരുടേത് ഉൾപ്പെടെയുള്ള തോക്കുകൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം പൊലീസ് സ്റ്റേഷനുകളിൽ ഹാജരാക്കിയ സാഹ ചര്യത്തിൽ, കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനാവശ്യമായ മറ്റു നടപടികൾ വനംവകുപ്പ് സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.


