Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൃതദേഹം പുറത്തെടുത്ത്...

മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു

text_fields
bookmark_border
മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു
cancel
camera_alt

തു​റ​യൂ​രി​ൽ പി​താ​വി​ന്റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന മ​ക​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കാ​ൻ​ ഖ​ബ​റി​ന് മു​ക​ളി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്നു

പ​യ്യോ​ളി: പി​താ​വി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദു​രൂ​ഹ​ത നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ക​ൻ പൊ​ലീ​സി​ൽ കൊ​ടു​ത്ത പ​രാ​തി​യെ​തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച മു​മ്പ് ഖ​ബ​റ​ട​ക്കി​യ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു. പ​യ്യോ​ളി തു​റ​യൂ​ർ അ​ട്ട​ക്കു​ണ്ടി​ലെ ഈ​ളു​വ​യ​ലി​ൽ മു​ഹ​മ്മ​ദാ​ണ് (58) ക​ഴി​ഞ്ഞ മേ​യ് 26ന് ​മ​ര​ണ​പ്പെ​ട്ട​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ൻ പ​യ്യോ​ളി ക​ണ്ണം​കു​ളം കു​ഴി​ച്ചാ​ലി​ൽ മു​ഫീ​ദ് പി​താ​വി​ന്റെ മ​ര​ണ​ത്തി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ മു​ഹ​മ്മ​ദി​ന്റെ മ​യ്യ​ത്ത് ഖ​ബ​ർ തു​റ​ന്നു പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ആ​ർ.​ഡി.​ഒ പി. ​അ​ൻ​വ​ർ സാ​ദ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.45 ഓ​ടെ​യാ​ണ് ഖ​ബ​റി​ൽ​നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് സ​മീ​പ​ത്ത് നി​ന്നു​ത​ന്നെ പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ​ർ​ജ​ൻ ഡോ. ​പി.​എ​സ്. സ​ഞ്ജ​യ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ത​ഹ​സി​ൽ​ദാ​ർ (എ​ൽ.​ആ​ർ) സി. ​സു​ബൈ​ർ, പ​യ്യോ​ളി പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ എ.​കെ. സ​ജീ​ഷ്, എ​സ്.​ഐ​മാ​രാ​യ പി. ​റ​ഫീ​ഖ്, ജ​യ​ദാ​സ​ൻ എ​ന്നി​വ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ മൃ​ത​ദേ​ഹം വീ​ണ്ടും മ​റ​വ് ചെ​യ്തു.

എ​ന്നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ, മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മു​ഹ​മ്മ​ദ് മ​ര​ണ​പ്പെ​ട്ട​തെ​ന്നും ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ ഹൃ​ദ​യ​സ്തം​ഭ​നം സം​ഭ​വി​ച്ച​താ​യി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യ​തു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ സ​മ​യം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ സാ​മ്പി​ളു​ക​ൾ ഫോ​റ​ൻ​സി​ക് ലാ​ബി​ൽ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും, അ​തോ​ടു​കൂ​ടി മാ​ത്ര​മേ റി​പ്പോ​ർ​ട്ട് പൂ​ർ​ത്തി​യാ​വു​ക​യു​ള്ളൂ​വെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി.

Show Full Article
TAGS:Latest News local News Kozhikode News 
News Summary - The body was taken out and examined
Next Story