Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഴിമന്തിക്കടയിലെ...

കുഴിമന്തിക്കടയിലെ മോഷണം: അഞ്ച് മാസത്തിന് ശേഷം ജീവനക്കാരൻ പിടിയിൽ

text_fields
bookmark_border
കുഴിമന്തിക്കടയിലെ മോഷണം: അഞ്ച് മാസത്തിന് ശേഷം ജീവനക്കാരൻ പിടിയിൽ
cancel

മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരത്ത് പ്രവർത്തിക്കുന്ന കുഴിമന്തിക്കടയിലെ മോഷണവുമായി ബന്ധപ്പെട്ട് യുവാവ് പൊലീസ് പിടിയിലായി. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കൽ അഭിഷേകിനെയാണ് (22) മുക്കം പൊലീസ് തന്ത്രപരമായി അറസ്റ്റ് ചെയ്തത്. 25,000 രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. 2025 ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരത്തെ 'എം.ആർ.എസ് ഒലീവ് കിച്ചൻ' എന്ന കുഴിമന്തി കടയിൽ പുതുതായി ജോലിക്ക് കയറിയതായിരുന്നു അഭിഷേക്. ജോലിയിൽ പ്രവേശിച്ച അന്നുതന്നെ കടയിലെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകളും ഇയാൾ കവർന്നു. ഫോണുകൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട കടയുടമ മുക്കം പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരികയുമായിരുന്നു. പ്രതിയുടെ ഒളിത്താവളം മനസ്സിലാക്കിയ പൊലീസ് സംഘം ഇടുക്കിയിൽ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kozhikode Local News Theft News restuarant 
News Summary - Theft at Kuzhimanthikada: Employee arrested after five months
Next Story