Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightതിരുവമ്പാടി മണ്ഡലം;...

തിരുവമ്പാടി മണ്ഡലം; എൽ.ഡി.എഫിന് ലീഡ് ലഭിച്ചത് തിരുവമ്പാടിയിലും മുക്കത്തും

text_fields
bookmark_border
തിരുവമ്പാടി മണ്ഡലം; എൽ.ഡി.എഫിന് ലീഡ് ലഭിച്ചത് തിരുവമ്പാടിയിലും മുക്കത്തും
cancel

തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ലിന്റോ ജോസഫിന് ലീഡ് ലഭിച്ചത് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലും മുക്കം നഗരസഭയിലും മാത്രം. യു.ഡി എഫ് തരംഗത്തിനിടയിലും തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ 2011 വോട്ട് ഭൂരിപക്ഷം ഇടത് മുന്നണി നേടി. യു.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്താണിത്. മുക്കം നഗരസഭയിൽ 398 വോട്ട് ലീഡുണ്ട് ഇടതിന്. നഗര സഭയിൽ ഇടത് മുന്നണിയാണ് അധികാരത്തിലുള്ളത്.

അതേ സമയം, അഞ്ച് ഗ്രാമ പഞ്ചായത്തുകളിൽ യു.ഡി.എഫ് ലീഡ് നേടിയതാണ് യു.ഡി.എഫ് സ്ഥാനാർഥി സി.കെ. കാസിമിനെ വിജയത്തിലേക്ക് നയിച്ചത്. പുതുപ്പാടിയിൽ നേടിയ 3532 വോട്ടിന്റെ ലീഡും കൊടിയത്തൂരിൽ നേടിയ 1965 വോട്ടിന്റെ ലീഡുമാണ് 6741 വോട്ട് ഭൂരിപക്ഷം ലഭിക്കാൻ കാരണമായത്. പുതുപ്പാടി ഗ്രാമ പഞ്ചായത്തിൽ 4000 വോട്ടിന്റെ ഭൂരിപക്ഷം യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. തിരുവമ്പാടിയിൽ എൽ.ഡി.എഫിന് ലീഡ് ലഭിക്കുമെന്ന് യു.ഡി.എഫ് വിലയിരുത്തിയിരുന്നു. യു.ഡി.എഫിന് മറ്റ് പഞ്ചായത്തുകളിൽ കോടഞ്ചേരി -1461, കാരശ്ശേരി -1691, കൂടരഞ്ഞി -456 എന്നിങ്ങനെയാണ് ലീഡ് ലഭിച്ചത്. മണ്ഡലത്തിൽ മത്സരിച്ച ആം ആദ്മി പാർട്ടിയും സ്വതന്ത്രൻമാരും യു.ഡി.എഫിന് ഭീഷണിയായില്ല. യു.ഡി.എഫ് സ്ഥാനാർഥി സി.കെ . കാസിമിന്റെ അപര സ്ഥാനാർഥികളായ പി.കെ. കാസിം 139 വോട്ടും, മുഹമ്മദ് കാസിം 189 വോട്ടുമാണ് നേടിയത്.

Show Full Article
TAGS:Election results mukkam municipality UDF Victory LDF defeat 
News Summary - Thiruvambady constituency; LDF gets lead in Thiruvambady and Mukkam
Next Story