വന്യജീവി ആക്രമണം; 24 മണിക്കൂറിനകം നഷ്ടപരിഹാരം നൽകണം -പ്രിയങ്ക ഗാന്ധി എം.പി.
text_fieldsപ്രിയങ്ക ഗാന്ധി
തിരുവമ്പാടി: വന്യജീവി ആക്രമണങ്ങൾക്കിരയാകുന്ന കർഷകർക്ക് 24 മണിക്കൂറിനകം നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. തിരുവമ്പാടി ആനക്കാംപൊയിലെത്തിയ പ്രിയങ്കയെ യു.ഡി.എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ, യു.ഡി.എഫ് ചെയർമാൻ ടി.ജെ. കുര്യാച്ചൻ, ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു കളത്തൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ, യു.ഡി എഫ് കൺവീനർ അസ്കർ ചെറിയമ്പലം, കേരള കോൺഗ്രസ് നേതാവ് ഷിനോയ് അടക്കാപ്പാറ, മില്ലി മോഹൻ, മുഹമ്മദ് വട്ടപറമ്പിൽ, ടോമി കൊന്നക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു അമ്പലത്തിങ്കൽ, മഞ്ജു ഷിബിൻ, മേഴ്സി പുളിക്കാട്ട്, ഹനീഫ ആച്ചപറമ്പിൽ, മൊയിൻ കാവുങ്കൽ, സജി കൊച്ചു പ്ലാക്കൽ, ജുബിൻ മണ്ണ് കുശുമ്പിൽ എന്നിവർ സംസാരിച്ചു.


