Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightദുരിതപാത; ആക്സിൽ...

ദുരിതപാത; ആക്സിൽ ഒടിഞ്ഞ് വാഹനങ്ങൾ കട്ടപ്പുറത്താവുന്നു

text_fields
bookmark_border
ദുരിതപാത; ആക്സിൽ ഒടിഞ്ഞ് വാഹനങ്ങൾ കട്ടപ്പുറത്താവുന്നു
cancel
camera_alt

വടകര ദേശീയ പാതയിൽ ആക്സിൽ ഒടിഞ്ഞ സ്വകാര്യ ബസ് റോഡിൽ നിന്നും മാറ്റുന്നു

വ​ട​ക​ര : ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ആ​ക്സി​ൽ ഒ​ടി​യു​ന്ന​ത് പ​തി​വാ​കു​ന്നു. വാ​രി​ക്കു​ഴി​ക​ളി​ൽ വീ​ണ് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ദി​നംപ്ര​തി ക​ട്ട​പ്പു​റ​ത്താ​വു​ന്ന​ത്. യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്റെ ആ​ക്സി​ൽ ഒ​ടി​ഞ്ഞ് ന​ടു​റോ​ഡി​ൽ കു​ടു​ങ്ങി​യ​ത് യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീട്ടാണ് സ്വ​കാ​ര്യ ബ​സ് കു​ഴി​യി​ൽ വീ​ണ് ആ​ക്സി​ൽ ഒ​ടി​ഞ്ഞ​ത്. പൊ​ലീ​സും ചു​മട്ടുതൊ​ഴി​ലാ​ളി​ക​ളും ​െക്ര​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡി​ൽനിന്ന് ബ​സ് മാ​റ്റി​യ​ത്. ബ​സ് ദേ​ശീ​യ​പാ​ത​യി​ൽ കു​ടു​ങ്ങി​യ​തോ​ടെ ഏ​റെ നേ​രം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ സ്കൂ​ൾ ബ​സ് കു​ഴി​യി​ൽ വീ​ണ് ആ​ക്സി​ൽ ഒ​ടി​ഞ്ഞു. അ​ട​ക്കാ​തെ​രു​വി​ലെ വ​ൻ കു​ഴി​യി​ലാ​ണ് വാ​ഹ​നം വീ​ണ് ആ​ക്സി​ൽ ഒ​ടി​ഞ്ഞ​ത്. വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യു​ടെ ആ​ഴം മ​ന​സ്സി​ലാ​വാ​ത്ത​തി​നാ​ൽ വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ പ​തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​റ്റ​കു​റ്റ​പ​ണി​യി​ൽ ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​വു​ന്ന​ത്. വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ ആ​ക്സി​ൽ ഒ​ടി​ഞ്ഞ സ്വ​കാ​ര്യ ബ​സ് റോ​ഡി​ൽ നി​ന്നും മാ​റ്റു​ന്നു.

Show Full Article
TAGS:National Highway Road construction Vehicle crisis 
News Summary - Distressed road; Vehicles skid off the road after axle breaks
Next Story