Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകടത്തനാട് സൊസൈറ്റി...

കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പ്രതികളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി

text_fields
bookmark_border
കടത്തനാട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; പ്രതികളെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി
cancel
camera_alt

 പ്ര​തി​ക​ളെ കോ​ട​തി​യി​ൽ നി​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ൽ കൊ​ണ്ടുപോ​കു​ന്നു

സൊ​സൈ​റ്റി​യി​ൽ നി​ക്ഷേ​പി​ച്ച 22 ല​ക്ഷം രൂ​പ തി​രി​ച്ചു കി​ട്ടാ​ത്തതി​നാൽ തി​രു​വ​ള്ളൂ​ർ സ്വ​ദേ​ശി ഇ​ബ്രാ​ഹിം ഹാ​ജി സു​ധീ​ർ കു​മാ​റി​ന്റെ വീ​ട്ടി​ൽ തീ ​കൊ​ളു​ത്തി ആ​ത്‍മ​ഹ​ത്യ ചെ​യ്തിരുന്നു

വടകര: കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രണ്ട് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. സൊസൈറ്റി മുൻ പ്രസിഡന്‍റും ഡി.സി.സി. സെക്രട്ടറിയുമായിരുന്ന ടി.വി. സുധീർ കുമാർ, രണ്ടാം പ്രതി സംഘം ഡയറക്ടർ പേരാമ്പ്ര എട്ട് തെങ്ങുള്ളതിൽ റിനീഷ് എന്നിവരെയാണ് ജില്ല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. ടി. മനോഹരൻ കസ്റ്റഡിയിൽ വാങ്ങിയത്.

നിക്ഷേപ തട്ടിപ്പിന്‍റെ കൂടുതൽ വിവരങ്ങൾക്ക് ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണിത്. സുധീർ കുമാറിനെ മൂന്നു ദിവസത്തേക്കും റിനീഷിനെ നാലു ദിവസത്തേക്കുമാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അലി ഫാത്തിമ കസ്റ്റഡിയിൽ വിട്ടത്. പ്രതിഭാഗം അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതിനാൽ പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് സഹകരണ സംഘം ജോ. ഡയറക്ടർ നൽകിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. സൊസൈറ്റിയിൽ നിക്ഷേപിച്ച 22 ലക്ഷം രൂപ തിരിച്ചു കിട്ടാതായതിനെ തുടർന്ന് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം ഹാജി സുധീർ കുമാറിന്റെ വീട്ടിൽ തീ കൊളുത്തി ആത്‍മഹത്യ ചെയ്തു. ഈ കേസടക്കം മൂന്നു കേസാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്.

Show Full Article
TAGS:kadathanad Investment fraud Special Investigation Team Accused in custody 
News Summary - Kadatha Nadu Society Investment Fraud Special Investigation Team takes custody of accused
Next Story