കെ.കെ.രമയുടെ ചുമരെഴുത്തുകളിൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കി
text_fieldsവള്ളിക്കാട് കെ.കെ.രമയുടെ ചുമരെഴുത്ത് കരി ഓയിൽ ഒഴിച്ച് നശിപ്പിച്ച നിലയിൽ
വടകര : വടകര നിയോജക മണ്ഡലം യു.ഡി.എഫ് - ആർ.എം.പി.ഐ സ്ഥാനാർഥി കെ.കെ.രമയുടെ പ്രചാരണ ചുമരെഴുത്തുകളിൽ കരി ഓയിൽ ഒഴിച്ചു. വള്ളിക്കാട് സ്വകാര്യ വ്യക്തിയുടെ മതിലിൽ എഴുതിയ ചുമരെഴുത്തുകളാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ചില കേന്ദ്രങ്ങളിൽ നടക്കുന്ന ബോധപൂർവമായ പ്രവർത്തനങ്ങളുടെ ഭാഗമാണ് ചുമരെഴുത്ത് നശിപ്പിച്ചത്.
പ്രശ്നബാധിത ബൂത്തുകളിൽ ഉൾപ്പെടെ ആവശ്യമായ ക്രമീകരണങ്ങൾ ഏർപെടുത്താൻ ഇലക്ഷൻ കമീഷനും പൊലീസും തയാറാവണം. സമാധാന പൂർണമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൂടെ എൽ.ഡി.എഫ് സ്ഥാനാർഥി ജയിക്കില്ലെന്ന് ബോധ്യമായിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ആസൂത്രിതമായി അക്രമം അഴിച്ച് വിടാൻ ശ്രമിക്കുന്നതെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞു.


