Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightബാ​റി​ൽ വാ​ക്കേ​റ്റം;...

ബാ​റി​ൽ വാ​ക്കേ​റ്റം; ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു

text_fields
bookmark_border
ബാ​റി​ൽ വാ​ക്കേ​റ്റം; ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു
cancel

വ​ട​ക​ര: ബാ​റി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. വ​ട​ക​ര പു​റ​ങ്ക​ര പു​ത്ത​ൻ​പു​ര​യി​ൽ ബ​ദ​റു​ദ്ദീ​നാ​ണ്(44) കു​ത്തേ​റ്റ​ത്. ശ​നി​യാ​ഴ്ച്ച രാ​ത്രി 8.30ന് ​ക്യൂ​ൾ​സ് ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. ബാ​റി​ൽ നി​ന്ന് ബ​ഹ​ളം കേ​ട്ടെ​ത്തി​യ​വ​ർ ഇ​യാ​ളെ വ​ട​ക​ര ഗ​വ. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​യ​റ്റി​നും കൈ​ക​ൾ​ക്കു​മാ​ണ് കു​ത്തേ​റ്റ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ലേ​ക്ക് മാ​റ്റി. ഓ​ർ​ക്കാ​ട്ടേ​രി കു​റി​ഞ്ഞാ​ലി​യോ​ട് സ്വ​ദേ​ശി പ​നോ​ളി ഫി​റോ​സാ​ണ് യു​വാ​വി​നെ കു​ത്തി​യ​ത്. മു​മ്പ് കാ​പ്പ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി​യാ​ണി​യാ​ൾ. സ​മീ​പ​കാ​ല​ത്താ​ണ് ഇ​യാ​ൾ തി​രി​ച്ചെ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അ​ന്വേ​ഷ​ണത്തിൽ ടൗണിൽ നിന്ന് ഇ​യാളെ പിടികൂടി.

Show Full Article
TAGS:stabbed Local News Kozhikode 
News Summary - man was stabbed between argument at bar
Next Story