Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightകാത്ത് നിന്നിട്ടും...

കാത്ത് നിന്നിട്ടും രോഗിക്ക് അഡ്മിഷൻ ലഭിച്ചില്ല; വടകര ഗവ. ജില്ല ആശുപത്രിയിൽ വാക്കേറ്റവും ബഹളവും

text_fields
bookmark_border
കാത്ത് നിന്നിട്ടും രോഗിക്ക് അഡ്മിഷൻ ലഭിച്ചില്ല; വടകര ഗവ. ജില്ല ആശുപത്രിയിൽ വാക്കേറ്റവും ബഹളവും
cancel
camera_alt

വടകര ഗവ. ജില്ല ആശുപത്രിയിൽ രോഗിക്ക് അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ ബഹളം

വടകര: കാത്തിരുന്നിട്ടും രോഗിക്ക് അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്ന് വടകര ഗവ. ജില്ല ആശുപത്രിയിൽ വാക്കേറ്റവും ബഹളവും. തിങ്കളാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. കുട്ടികളുടെ ഡോക്ടർ അഡ്മിറ്റ് ചെയ്ത രോഗിക്ക് അഡ്മിഷൻ കാർഡിന് കാത്ത് നിന്നിട്ടും ലഭിക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. അഡ്മിഷൻ സംബന്ധിച്ച കാര്യങ്ങൾ അടക്കം ചെയ്യുന്ന രണ്ട് കൗണ്ടറുകളാണ് ആശുപത്രിയിലുള്ളത്.

കൗണ്ടറിലെ ക്യൂവിൽ അത്യാസന്ന നിലയിലായ രോഗിക്ക് അഡ്മിഷൻ കാർഡിനായി ഏറെ നേരം കാത്ത് നിന്നിട്ടും ലഭിച്ചില്ല. ഇതോടെ ക്യൂവിൽ നിന്ന രോഗിയുടെ ബന്ധുക്കൾ ചോദ്യം ചെയ്തതോടെ ആശുപത്രി സംഘർഷഭരിതമായി. ആശുപത്രിയിലെത്തിയ മറ്റ് രോഗികളും വിഷയത്തിൽ ഇടപെട്ടതോടെ സംഘർഷം രൂക്ഷമാവുകയും പൊലീസ് എത്തി സംഘർഷത്തിന് അയവ് വരുത്തി. ആശുപത്രിയിലെ രണ്ട് കൗണ്ടറുകളും കൈകാര്യം ചെയ്യാൻ ഇന്നലെ ഒരു ജീവനക്കാരി മാത്രമെ ഉണ്ടായിരുന്നുള്ളു ഇതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്.

രണ്ട് കൗണ്ടറുകളും ഒരാൾ കൈകാര്യം ചെയ്തതോടെ രോഗികൾ ദുരിതത്തിലാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഒ.പി ടിക്കറ്റിനെ ചൊല്ലി ആശുപത്രിയിൽ സംഘർഷമുണ്ടായിരുന്നു. ക്യൂവിൽ നിന്ന രോഗികൾക്ക് ഒ.പി ടിക്കറ്റ് ലഭിച്ചില്ലെന്നായിരുന്നു പരാതി. ഇതേ ചൊല്ലി ഏറെ നേരം ആശുപത്രിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ജീവനക്കാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Government hospital Vadakara shortage of staff Health Department 
News Summary - Tension at Vadakara Govt Hospital: Patient Denied Admission Sparks Protest
Next Story