Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവടകരയിൽ ഗതാഗത...

വടകരയിൽ ഗതാഗത പരിഷ്കരണം; ലിങ്ക് റോഡിലെ സ്വകാര്യ ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റി

text_fields
bookmark_border
വടകരയിൽ ഗതാഗത പരിഷ്കരണം; ലിങ്ക് റോഡിലെ സ്വകാര്യ ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റി
cancel

വടകര: മുറവിളികൾക്കൊടുവിൽ ലിങ്ക് റോഡിൽ നിന്നും സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ വടകര പഴയ സ്റ്റാൻഡിലേക്ക് മാറ്റി. വടകര നഗരത്തിൽ നടപ്പിലാക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് പുതിയ പരിഷ്കാരം. കൊയിലാണ്ടി ഭാഗത്തേക്ക് സർവിസ് നടത്തുന്ന ബസുകളാ പഴയ ബസ് സ്റ്റാൻഡിലേക്ക് മാറ്റിയത്. ദീർഘകാലമായി പയ്യോളി, കൊയിലാണ്ടി ഭാഗത്തേക്കുള്ള ബസുകൾ ലിങ്ക് റോഡിൽ നിന്നാണ് സർവിസ് നടത്തിയിരുന്നത്. നേരത്തെ പഴയ ബസ് സ്റ്റാൻഡിൽ നിന്നും സർവിസ് നടത്തിയ ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയത് വ്യാപാരികൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇക്കഴിഞ്ഞ ദിവസം നഗരസഭ ചെയർപേഴ്സൻ പി.കെ. ശശിയുടെ നേതൃത്വത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ്, വ്യാപാരി പ്രതിനിധികൾ, ബസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുടെ യോഗം ചേർന്നിരുന്നു. യോഗ തീരുമാന പ്രകാരമാണ് ട്രാഫിക് പരിഷ്‌കാരം നടപ്പിലാക്കുന്നത്. ലിങ്ക് റോഡിൽ നിന്നും ബസുകൾ ഒഴിവാകുന്നതോടെ പൂർണമായും മറ്റ് ഗതാഗതത്തിന് ഉപയോഗിക്കാനാവും. ലിങ്ക് റോഡിൽ നിന്നും സർവിസ് നടത്തുന്ന ബസുകൾ തിങ്കൾ മുതൽ മാർക്കറ്റ് റോഡ് വഴിയാണ് പഴയ ബസ് സ്റ്റാൻഡിലേക്ക് എത്തിയത്. മാർക്കറ്റ് റോഡിൽ ഇതോടെ ഗതാഗത കുരുക്ക് കൂടുന്നതിന് സാധ്യതയുണ്ട്.

ഇവിടെ നിന്നും ചരക്കിറക്കുന്ന ലോറികൾ രാവിലെ ഒമ്പതിന് മുമ്പായി ചരക്കിറക്കി പോവണം. റോഡരികിൽ വാഹനം പാർക്ക് ചെയ്യുന്നതിനും നിരോധിച്ചിട്ടുണ്ട്. മാർക്കറ്റ് റോഡിൽ ഇരുചക്ര വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നവർക്കെതിരായും നടപടി സ്വീകരിക്കും.സ്വകാര്യ ബസുകൾ പഴയ സ്റ്റാൻഡിൽ നിന്നും പഴയത് പോലെ സർവിസ് ആരംഭിച്ചത് സ്റ്റാൻഡിന് ഉണർവായിട്ടുണ്ട്. പഴയ പ്രതാപത്തിലേക്ക് പഴയ സ്റ്റാൻഡ് തിരിച്ച് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേ സ്റ്റേഷൻ എടോടി റോഡിൽ നടപ്പിലാക്കിയ വൺവേ ഏറെ കുറെ വിജയമാണെന്നാണ് വിലയിരുത്തുന്നത്. എടോടി ജങ്ഷനിലുണ്ടാവുന്ന ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമായിട്ടുണ്ട്.

Show Full Article
TAGS:transport reforms Vadakara private buses link road old bus stand 
News Summary - Transport reforms in Vadakara; Private buses on Link Road shifted to old stand
Next Story