Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightവികസനം കാത്ത് വടകര...

വികസനം കാത്ത് വടകര സാന്റ്ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രം

text_fields
bookmark_border
വികസനം കാത്ത് വടകര സാന്റ്ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രം
cancel
camera_alt

വടകര സാന്റ് ബാങ്ക്സ് വിനോദ സഞ്ചാര കേന്ദ്രം,

വടകര: വിനോദസഞ്ചാര മേഖലക്ക് കുതിപ്പേകേണ്ട വടകര സാന്റ്ബാങ്ക്സ് വികസനം കടലാസിലൊതുങ്ങുന്നു. വിനോദസഞ്ചാര വകുപ്പ് ഗ്രീൻ കാർപെറ്റ് പദ്ധതിയിൽ ഉൾപെടുത്തി സാന്റ്ബാങ്ക്സ് നവീകരിച്ചെങ്കിലും വികസനം എങ്ങുമെത്താതെ കിടക്കുകയാണുണ്ടായത്. സാന്റ്ബാങ്ക്സിൽ ഫ്‌ളോട്ടിങ് ബോട്ട് ജെട്ടി നിർമിച്ചെങ്കിലും തകരുകയുണ്ടായി. ലക്ഷങ്ങളുടെ നഷ്ടമാണ് ഇത് വഴിയുണ്ടായത്. സഞ്ചാരികൾക്ക് ഭക്ഷണ ഉൾപ്പെടെ നൽകാൻ നിർമിച്ച റസ്റ്റോറന്റ് പ്രവർത്തനം പാതിവഴിയിൽ നിലക്കുകയുമുണ്ടായി. ആവശ്യത്തിന് വെളിച്ച സംവിധാനങ്ങളില്ലാത്തതിനാൽ സാന്റ്ബാങ്ക്സ് ഇരുളിൽ മൂടുന്നത് പതിവാണ്.

സാന്‍റ്ബാങ്ക്സ് കടലും പുഴയും ചേരുന്ന ഭാഗമാണ്. നീണ്ടുകിടക്കുന്ന കടല്‍ത്തീരത്ത് സായാഹ്നം സൂര്യനെ കണ്‍നിറയെ കാണാനും വിനോദത്തിനുമാ യി ദിനം പ്രതി നൂറുകണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. എന്നാൽ, അടിസ്ഥാന വികസനം സാന്റ്ബാങ്ക്സിന് അന്യമാണ്. ടൂറിസ്റ്റ് കേന്ദ്രമായ സാന്‍റ്ബാങ്ക്സിനെയും ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിനെയും ബന്ധിപ്പിച്ച് ആസൂത്രണം ചെയ്ത പാലം വടകരയിലെ ടൂറിസം രംഗത്ത് തന്നെ വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന പദ്ധതിയാണ്. നേരത്തെ തന്നെ വടകര സന്ദര്‍ശിച്ച ടൂറിസം രംഗത്തെ വിദഗ്ധരെല്ലാം ഇത്തരമൊരാശയം മുന്നോട്ട് വെച്ചിരുന്നു.

വടകരയിലെ രണ്ടു വിനോദ സഞ്ചാരമേഖലയെ ബന്ധിപ്പിക്കുന്നതിന് പുറമെ, കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ സ്മാരകത്തിലേക്കുള്ള എളുപ്പവഴിയുമാകുമിത്. വടകര നഗരസഭയിലെ അഴിത്തലക്കാര്‍ക്കും പയ്യോളി നഗരസഭയിലെ കോട്ടക്കല്‍ പ്രദേശത്തുകാര്‍ക്കും 10 കിലോമീറ്റര്‍ ചുറ്റി യാത്രചെയ്യേണ്ട ദുരവസ്ഥയാണ് പാലം വരുന്നതോടെ ഒഴിവാകുക. പുതിയ സർക്കാർ അധികാരമേറ്റതോടെ സാന്റ്ബാങ്ക്സും കാത്തിരിക്കുകയാണ് വികസനത്തിന്റെ പുതിയ കുതിപ്പിന്.

Show Full Article
TAGS:Sandbanks Tourist Attraction Developments tourism department Government of Kerala 
News Summary - Vadakara Sandbanks awaits development Tourist attraction
Next Story