Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഗ്രാമീണ ഗ്രന്ഥാലയം...

ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര വനിതാവേദിയുടെ വനിതാ ദിനാചരണം

text_fields
bookmark_border
ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര വനിതാവേദിയുടെ വനിതാ ദിനാചരണം
cancel
camera_alt

ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര വനിതാവേദിയുടെ വനിത ദിനാചരണത്തിൽ ദീപ ചിത്രാലയം​ മുഖ്യപ്രഭാഷണം നടത്തുന്നു 

വടകര: ഗ്രാമീണ ഗ്രന്ഥാലയം കുന്നുമ്മക്കര വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണം വിപുലമായി ആചരിച്ചു. ‘മാറുന്ന സ്ത്രീയും മാറുന്ന ലോകവും’ എന്ന വിഷയത്തിൽ ദീപ ചിത്രാലയം​ മുഖ്യപ്രഭാഷണം നടത്തി.

കുടുംബത്തിലും, സമൂഹത്തിലും സന്തോഷം വേണമെങ്കിൽ സ്ത്രീയുടെ സന്തോഷം ഉറപ്പ് വരുത്തണമെന്നും, സ്ത്രീക്ക് സ്വാതന്ത്ര്യം പുരുഷൻ അനുവദിച്ചു കൊടുക്കേണ്ടുന്ന ഒന്നല്ല മറിച്ചത് അവളുടെ അവകാശമാണെന്നും ദീപ ചിത്രാലയം പറഞ്ഞു. മിനി വിനോദ് അധ്യക്ഷതവഹിച്ചു. മോനിഷ സ്വാഗതവും സവിത നന്ദിയും പറഞ്ഞു. നിഷ പ്രസിൽ കവിതാലാപനം നടത്തി. വനിത വേദി അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച എം.ടിയുടെ സ്ത്രീകഥാപാത്രങ്ങൾ ശ്രദ്ധേയമായി.

Show Full Article
TAGS:Womens Day 2025 
News Summary - Women's Day celebration by Kunnummakkara Vanitha Vedi
Next Story