വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ
text_fieldsറിനീഷ്
വടകര: സ്വകാര്യ ബസിൽ കടത്തുകയായിരുന്ന 20 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. കൊയിലാണ്ടി തിക്കോടി പാലൂർ കരിയാട് റിനീഷിനെയാണ് (45) വടകര അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി കെ. ജയപ്രസാദും പാർട്ടിയും അറസ്റ്റു ചെയ്തത്.
ദേശീയ പാതയിൽ പെരുവാട്ടും താഴെ പാർക്കോ ആശുപത്രിക്ക് സമീപംവെച്ച് നടത്തിയ വാഹന പരിശോധനക്കിടയിലാണ് കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ വെച്ച് മദ്യവുമായി പ്രതി പിടിയിലായത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പരിശോധന സംഘത്തിൽ ഓഫിസർ ഗ്രേഡ് വി.സി. വിജയൻ, സി.ഇ.ഒമാരായ സി.വി. സന്ദീപ്, എം.പി. വിനീത്, കെ.എം. അഖിൽ എന്നിവർ പങ്കെടുത്തു.